കാട്ടുപന്നികളും കാട്ടാനകളും കുറയുന്നു; വനം വകുപ്പിന്റെ കണക്ക് പുറത്ത്

കാട്ടുപന്നികളുടെ എണ്ണം കൂടുന്നില്ലെന്നും, കുത്തനെ കുറയുകയാണെന്നും സംസ്ഥാന വനംവകുപ്പ്. 2010 നെ അപേക്ഷിച്ച് 12,906 എണ്ണത്തിന്റെ കുറവുണ്ടായി. കാട്ടാനകളുടെ എണ്ണത്തിലും കുറവുണ്ടായെന്നാണ് വനംവകുപ്പ് പറയുന്നത്. കഴിഞ്ഞ 12 വർഷത്തിനിടെ 356 എണ്ണം കുറഞ്ഞു. പുള്ളിമാനിന്റെ എണ്ണത്തിലും ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. അതേസമയം കടുവ, കാട്ടുപോത്ത്, മ്ലാവ് എന്നിവയുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. കേരളത്തിൽ വന്യജീവികളുടെ എണ്ണം വർദ്ധിച്ചുവെന്നും അതാണ് വന്യജീവി ആക്രമണം വർദ്ധിക്കാനുള്ള കാരണമെന്നും വാദമുയരുന്നതിനിടെയാണ് വനംവകുപ്പിന്‍റെ കണക്കുകൾ പുറത്ത് വന്നത്. എന്നാൽ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 2002ന് ശേഷം കേരളത്തിൽ വന്യജീവികളുടെ പൊതുവായ കണക്കെടുപ്പ് നടന്നിട്ടില്ല. ഓരോ വിഭാഗത്തിലുമുള്ള മൃഗങ്ങളെ പ്രത്യേകം നിരീക്ഷിക്കുന്ന രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. കടുവയെയും വരയാടിനെയും മാത്രം ക്യാമറ ഉപയോഗിച്ച് നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കും. നിലവിൽ കാട്ടാനകളുടെ കണക്കെടുപ്പ് മാത്രമാണ് കൃത്യമായ ഇടവേളകളിൽ നടത്തുന്നത്.

Jan 25, 2023 - 12:47
 0

What's Your Reaction?

like

dislike

love

funny

angry

sad

wow