ജാമിയ മില്ലിയയിലെ ബി ബി സി ഡോക്കുമെന്‍റെറി പ്രദര്‍ശനം എസ് എഫ് ഐ മാറ്റിവച്ചു

ജാമിയ മില്ലിയയിലെ ബി ബി സി ഡോക്കുമെന്‍റെറി പ്രദര്‍ശനം എസ് എഫ് ഐ മാറ്റിവച്ചു. സര്‍വ്വകലാശാല   വളപ്പില്‍ വന്‍സംഘര്ഷത്തിന് വഴിതെളിഞ്ഞതോടെയാണ് പ്രദര്‍ശനം മാറ്റിവച്ചത് . നാല് വിദ്യാര്‍ത്ഥി നേതാക്കളെ കരുതല്‍ തടങ്കലിലാക്കിന്നു. ഗേറ്റുകള്‍ അടച്ച പൊലീസ് വിദ്യാര്‍ഥികളെ അകത്തേക്കും പുറത്തേക്കും വിടുന്നില്ല. വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയതിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. സര്‍വകലാശാലയിലെ എല്ലാ ഗേറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും തമ്മിലെ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി. […]

Jan 26, 2023 - 10:14
 0
ജാമിയ മില്ലിയയിലെ ബി ബി സി ഡോക്കുമെന്‍റെറി പ്രദര്‍ശനം എസ് എഫ് ഐ മാറ്റിവച്ചു

ജാമിയ മില്ലിയയിലെ ബി ബി സി ഡോക്കുമെന്‍റെറി പ്രദര്‍ശനം എസ് എഫ് ഐ മാറ്റിവച്ചു. സര്‍വ്വകലാശാല   വളപ്പില്‍ വന്‍സംഘര്ഷത്തിന് വഴിതെളിഞ്ഞതോടെയാണ് പ്രദര്‍ശനം മാറ്റിവച്ചത് . നാല് വിദ്യാര്‍ത്ഥി നേതാക്കളെ കരുതല്‍ തടങ്കലിലാക്കിന്നു. ഗേറ്റുകള്‍ അടച്ച പൊലീസ് വിദ്യാര്‍ഥികളെ അകത്തേക്കും പുറത്തേക്കും വിടുന്നില്ല.

വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയതിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. സര്‍വകലാശാലയിലെ എല്ലാ ഗേറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും തമ്മിലെ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി. പത്തിലധികം പേരെ കസ്റ്റഡിയിലെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow