വിദ്വേഷം പരത്തുന്ന വാര്‍ത്താ ചാനല്‍ അവതാരകര്‍ക്കെതിരെ കർശന നടപടി വേണം: സുപ്രീം കോടതി
സമൂഹത്തിൽ വിദ്വേഷം പരത്തുന്ന വാര്‍ത്താ ചാനല്‍ അവതാരകര്‍ക്കെതിരെ കർശന നടപടി വേണമെന്ന് സുപ്രീം കോടതി. കുറ്റക്കാരായ ആങ്കർമാരെ പിന്‍വലിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പ്രോഗ്രാം കോഡ് ലംഘിക്കുന്ന ചാനലുകളിൽ നിന്ന് കനത്ത പിഴ ഈടാക്കണമെന്നും ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, വിദ്വേഷ പ്രസംഗങ്ങൾ കൈകാര്യം ചെയ്യാൻ ക്രിമിനൽ നടപടിച്ചട്ടത്തിൽ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ദൃശ്യങ്ങളുടെ സാധ്യത ഉപയോഗിച്ച് സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനാണ് ഒരു വിഭാഗം ചാനലുകൾ ശ്രമിക്കുന്നത്. അജണ്ടകളുമായി പ്രവർത്തിക്കുന്ന ചാനലുകൾ സ്‌തോഭജനകമായി വാർത്തകൾ അവതരിപ്പിക്കാൻ മത്സരിക്കുകയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്. ചാനലിന്‍റെ അവതാരകർ തന്നെ പ്രശ്‌നക്കാര്‍ ആകുമ്പോള്‍ എന്ത് ചെയ്യാനാകുമെന്ന് സുപ്രീം കോടതി ചോദിച്ചു. എൻബിഎസ്എ പോലുള്ള സ്ഥാപനങ്ങൾ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. ഇത്തരം സ്ഥാപനങ്ങൾ ഏകപക്ഷീയമായി പ്രവർത്തിക്കരുതെന്നും കോടതി പറഞ്ഞു.

What's Your Reaction?