കര്‍ഷകൻ മരിച്ച സംഭവം; മൃതദേഹം ഏറ്റുവാങ്ങും, 10 ലക്ഷം സഹായം നല്‍കുമെന്ന് കളക്ടർ
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്‍റെ ബന്ധുക്കൾ സമരം അവസാനിപ്പിച്ചു. മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാൻ ധാരണയായി. വയനാട് കളക്ടർ എ.ഗീത കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബാംഗത്തിന് വനംവകുപ്പിൽ താൽക്കാലിക ജോലി നൽകും. സ്ഥിരം ജോലിക്ക് സർക്കാരിന് ശുപാർശ നൽകും. മരിച്ച തോമസിന്‍റെ കാര്‍ഷികവായ്പ എഴുതിത്തള്ളാൻ നടപടി സ്വീകരിക്കുമെന്നും കളക്ടർ ഉറപ്പ് നൽകി. തൊണ്ടർനാട് പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ് (സാലു-50) ആണ് കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ കടുവയുടെ ആക്രമണത്തിൽ മരിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെ തറവാട്ടുവീടിന് സമീപത്തെ കൃഷിയിടത്തിൽ വച്ചാണ് തോമസ് ആക്രമിക്കപ്പെട്ടത്.

What's Your Reaction?