അന്‍റാർട്ടിക്കയിൽ ഐസ് ഷെൽഫിൽ നിന്നും രൂപപ്പെട്ടത് ഡൽഹിയുടെ വലുപ്പമുള്ള മഞ്ഞുമല

അന്‍റാർട്ടിക്കയിൽ ഐസ് ഷെൽഫിൽ നിന്ന് പിളർന്നത് ഡൽഹിയുടെ വലുപ്പമുള്ള മഞ്ഞുമല. 1,500 ചതുരശ്ര കിലോമീറ്റർ വലുപ്പമുള്ള മഞ്ഞുമല അകന്നത് ബ്രെന്‍റ് ഐസ് ഷെൽഫിൽ നിന്നാണ്. സമീപത്ത് നിന്ന് വളരെക്കാലമായി നിരീക്ഷിക്കപ്പെടുന്ന ഐസ് ഷെൽഫ് കൂടിയാണ് ബ്രെന്‍റ് ഐസ് ഷെൽഫ്. 2012 മുതൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബ്രെന്‍റ് ഐസ് ഷെൽഫിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു. മഞ്ഞുമലയുടെ സൃഷ്ടിക്ക് കാരണമായ ചസ്സം-1 എന്ന വിള്ളൽ 2012 മുതൽ കാണപ്പെടുന്നതാണ്. ഒരു ദശാബ്ദം മുമ്പാണ് ഐസ് ഷെൽഫിൽ തകർച്ചയുടെ ലക്ഷണങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഉപഗ്രഹങ്ങളുടെ സഹായത്തോടെ 2012 ലാണ് ആദ്യത്തെ വിള്ളൽ കണ്ടെത്തിയത്. 2022 ഡിസംബറിൽ, വിള്ളൽ ഐസ് ഷെൽഫ് പിളരാൻ കാരണമായി. ഐസ് ഷെൽഫിലെ പിളർപ്പിന് കാലാവസ്ഥാ വ്യതിയാനവുമായി യാതൊരു ബന്ധവുമില്ലെന്ന് വിദഗ്ധർ പറയുന്നു. ഹാലി റിസർച്ച് സ്റ്റേഷനു വടക്ക് 17 കിലോമീറ്റർ അകലെ മറ്റൊരു വിള്ളലും കണ്ടെത്തി. ഹാലോവീൻ ക്രാക്ക് എന്ന് വിളിപ്പേരുള്ള ഈ വിള്ളൽ ബ്രെന്‍റ് ഐസ് ഷെൽഫിൽ തന്നെയാണ്.

Jan 26, 2023 - 12:21
 0

What's Your Reaction?

like

dislike

love

funny

angry

sad

wow