മികച്ച വേതനവും, തൊഴിൽ സാഹചര്യവും വേണം; ആമസോൺ വെയർഹൗസ് തൊഴിലാളികൾ സമരത്തിലേക്ക്
പണിമുടക്കിലേക്ക് നീങ്ങി ആമസോൺ വെയർഹൗസ് തൊഴിലാളികൾ. 'ദ് റോങ്ങ് ആമസോൺ ഈസ് ബർണിങ്' എന്ന മുദ്രാവാക്യമുയർത്തിയാണ് സമരം നടന്നത്. മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് ബ്രിട്ടനിലെ തൊഴിലാളികൾ തിങ്കളാഴ്ച ആദ്യമായി പണിമുടക്കിയത്. ജീവിതച്ചെലവ് വർധിച്ചതിനെ തുടർന്ന് നഴ്സുമാർ ഉൾപ്പെടെ നിരവധി പേർ പണിമുടക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലണ്ടനിൽ നിന്ന് 160 കിലോമീറ്റർ വടക്കുപടിഞ്ഞാറായി ബർമിംഗ്ഹാമിനടുത്തുള്ള കവൻട്രിയിലെ ആമസോണിന്‍റെ ഫാക്ടറിയിലെ തൊഴിലാളികൾ പണിമുടക്കിയത്. ഉയർന്ന വേതനം ആവശ്യപ്പെട്ട് നഴ്സുമാർ, ആംബുലൻസ് തൊഴിലാളികൾ, ട്രെയിൻ ഡ്രൈവർമാർ, അതിർത്തി ജീവനക്കാർ, ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ, ബസ് ഡ്രൈവർമാർ, അധ്യാപകർ, പോസ്റ്റൽ ജീവനക്കാർ എന്നിവർ കഴിഞ്ഞ മാസങ്ങളിൽ പണിമുടക്കിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു റിപ്പോർട്ട് അനുസരിച്ച്, ആമസോണിന്‍റെ ഇന്ത്യയിലെ പിരിച്ചുവിടലുകൾ സുഗമമായിരുന്നു. ഇന്ത്യയിലെ ആയിരക്കണക്കിന് ആളുകളെയാണ് പിരിച്ചുവിട്ടത്. എന്നാൽ ആമസോൺ ഇത് വളരെ മാന്യമായാണ് കൈകാര്യം ചെയ്തതെന്നാണ് വിവരം. ഇതിനായി ആമസോൺ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാരെ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ആമസോൺ ജീവനക്കാരെ അടിയന്തരമായി തിരിച്ചുവിളിച്ചിരുന്നു. ജീവനക്കാർക്ക് വൺ ടു വൺ മീറ്റിംഗ് ഷെഡ്യൂളാണ് നൽകിയത്. ഇതുസംബന്ധിച്ച് സീനിയർ മാനേജർ ജീവനക്കാർക്ക് ഇ-മെയിൽ അയച്ചു. എന്നാൽ യോഗത്തിൽ പങ്കെടുക്കേണ്ടതിന്റെ കാരണം മെയിലിൽ വ്യക്തമാക്കിയിട്ടില്ല. യോഗത്തിൽ പങ്കെടുക്കാൻ ഫ്ലൈറ്റ് ബുക്ക് ചെയ്യേണ്ടിവരുമെന്നും വിമാന ടിക്കറ്റിനും ഹോട്ടൽ താമസത്തിനും ചെലവഴിക്കുന്ന പണം കമ്പനി തിരികെ നൽകുമെന്നും അവരെ അറിയിച്ചിരുന്നു. യോഗത്തിൽ പങ്കെടുത്ത ജീവനക്കാർ സീനിയർ മാനേജരുമായും എച്ച്ആറുമായും കൂടിക്കാഴ്ച നടത്തി. തുടർന്നാണ് പിരിച്ചുവിടലിന്‍റെ മുഴുവൻ വിവരങ്ങളും ജീവനക്കാരെ അറിയിച്ചത്. പിരിച്ചുവിടലിനെ തുടർന്നുള്ള നടപടിക്രമങ്ങളെക്കുറിച്ചും സാമ്പത്തിക കാര്യങ്ങളെ കുറിച്ചും വ്യക്തിഗത മീറ്റിംഗിൽ വിശദീകരിച്ചു. ആമസോണിലെ കൂടുതൽ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. പിരിച്ചുവിടലുകൾ 2,300 ഓളം ജീവനക്കാരെ കൂടി ബാധിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. നേരത്തെ 18,000 പേർക്കെതിരെ നടപടിയെടുത്തതിനെ തുടർന്നാണിത്. യുഎസ് തൊഴിൽ നിയമമനുസരിച്ച്, പിരിച്ചുവിടൽ ബാധിച്ച ജീവനക്കാരെ കൂട്ട പിരിച്ചുവിടലിനു 60 ദിവസം മുമ്പ് വിശദാംശങ്ങൾ അറിയിക്കണം.

What's Your Reaction?