ഏഷ്യാ കപ്പിൻ്റെ ആതിഥേയത്വം; എസിസിയുടെ നിർണായക യോഗം അടുത്തയാഴ്ച
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ (എസിസി) നിർണായക യോഗം അടുത്തയാഴ്ച ചേരും. ഫെബ്രുവരി നാലിന് ബഹ്റൈനിൽ നടക്കുന്ന യോഗത്തിൽ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ഈ വർഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ് ഏഷ്യാ കപ്പ് നടക്കുക. ഏകദിന ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്‍റിന് യഥാർത്ഥത്തിൽ ആതിഥേയത്വം വഹിക്കാനിരുന്നത് പാകിസ്ഥാനാണ്. എന്നാൽ, രാഷ്ട്രീയ കാരണങ്ങളാൽ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. ടൂർണമെന്‍റിന്‍റെ വേദി പാകിസ്ഥാനിൽ നിന്ന് മാറ്റണമെന്നാണ് ബിസിസിഐയുടെ ആവശ്യം. ഏഷ്യാ കപ്പ് പാകിസ്ഥാനിൽ നിന്ന് മാറ്റിയാൽ ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ നിന്ന് പിൻമാറുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനായിരുന്ന റമീസ് രാജ നേരത്തെ പറഞ്ഞിരുന്നു. റമീസിന് പകരം നജാം സേത്തി പാകിസ്ഥാൻ ക്രിക്കറ്റ് പ്രസിഡന്‍റായെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹത്തിന്‍റെ നിലപാട് ഏറെക്കുറെ സമാനമാണ്. എന്നാൽ മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് പാകിസ്ഥാന് കാര്യമായ പിന്തുണയില്ല. ഈ സാഹചര്യത്തിലാണ് എസിസി യോഗം ചേരുന്നത്.

What's Your Reaction?