നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ സെമിയിൽ; പത്താം കിരീടം ലക്ഷ്യമിട്ട് മുന്നേറ്റം
കോവിഡ് -19 വാക്സിൻ നിലപാടിന്‍റെ പേരിൽ കഴിഞ്ഞ വർഷം വിലക്ക് നേരിട്ട സെർബിയയുടെ നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പണിൽ മികച്ച മുന്നേറ്റം. റഷ്യയുടെ ആന്ദ്രെ റുബ്‌ലേവിനെ അനായാസം പരാജയപ്പെടുത്തി ജോക്കോവിച്ച് പുരുഷ സിംഗിൾസിൻ്റെ സെമിയിലെത്തി. സെമി ഫൈനലിൽ യു എസ് താരം ടോമി പോളാണ് എതിരാളി. ക്വാർട്ടർ ഫൈനലിൽ യു എസ് താരം ബെൻ ഷെൽട്ടനെ 7-6, 6-3, 5-7, 6-4 എന്ന സ്കോറിനാണ് പോൾ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയൻ ഓപ്പണിൽ 10–ാം കിരീടമാണ് ജോക്കോവിച്ചിൻ്റെ ലക്ഷ്യം. റഷ്യയുടെ കാരൻ ഖാച്ചനോവും ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസും തമ്മിലാണ് മറ്റൊരു സെമിഫൈനൽ മത്സരം. വനിതകളിൽ മുൻ ലോക ഒന്നാം നമ്പർ താരം ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്കോവയെ തകർത്ത് പോളണ്ട് താരം മഗ്ദ ലിനറ്റ് സെമിയിൽ പ്രവേശിച്ചു. അഞ്ചാം സീഡ് ബെലാറൂസിൻ്റെ അരീന സബലേങ്കയാണ് സീഡില്ലാ താരമായ ലിനറ്റിൻ്റെ സെമി ഫൈനൽ എതിരാളി.

What's Your Reaction?