കോണ്‍ഗ്രസിന് പിന്തുണയുമായി കമല്‍ ഹാസന്‍; ലക്ഷ്യം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പെന്ന് സൂചന
ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ച് കമൽ ഹാസന്റെ പാർട്ടി മക്കൾ നീതി മയ്യം. ഡിഎംകെ സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ.വി.കെ.എസ്. ഇളങ്കോവൻ്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കി. തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കമൽ ഹാസന് നന്ദിയറിയിച്ചു. പുതിയ നീക്കത്തോടെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം യുപിഎ സഖ്യത്തില്‍ പങ്കുചേരുന്നതിനുള്ള സാധ്യതയും വർധിച്ചു. ഒരു വർഷത്തിന് ശേഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് തനിക്ക് ഇപ്പോൾ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കമൽ പറഞ്ഞു. രാജ്യത്തിന്‍റെ നന്മയ്ക്കായി, ചില പാർട്ടികളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ മറക്കേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു. ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചെങ്കിലും വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ കമൽ ഹാസൻ സന്നദ്ധത അറിയിച്ചിട്ടുള്ളതായാണ് സൂചനകൾ. കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റും ഈറോഡ് സ്ഥാനാർത്ഥിയുമായ ഇളങ്കോവനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കമൽ ഹാസൻ പിന്തുണ അറിയിച്ചത്. കോൺഗ്രസ് ദേശീയ നേതൃത്വവുമായും കമൽ ഹാസൻ ചില രാഷ്ട്രീയ ചർച്ചകൾ നടത്തിയിട്ടുണ്ട്.

What's Your Reaction?