വിമാനത്തിൽ മൂത്രമൊഴിച്ചത് വയോധികയെന്ന് ശങ്കർ മിശ്ര
മുംബൈ> എയർ ഇന്ത്യ വിമാന യാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ച സംഭവത്തിൽ വിചിത്ര വാദവുമായി പ്രതി ശങ്കർ മിശ്ര കോടതിയിൽ. പരാതി നൽകിയ വയോധിയുടെ സീറ്റിൽ മൂത്രമൊഴിച്ചത് താനല്ലെന്നും, അവർ സ്വയം മൂത്രമൊഴിച്ചതാണെന്നുമാണ് പുതിയ വാദം. മിശ്രയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് സമർപ്പിച്ച ഹർജിയിൽ സെഷൻസ് കോടതി മിശ്രയ്ക്ക് നോട്ടിസ് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് വിചിത്ര വാദം ഉന്നയിച്ചത്. കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷ നിരസിച്ച കോടതി ശനിയാഴ്ച ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ശങ്കർ മിശ്ര സമർപ്പിച്ച ജാമ്യ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു
മുംബൈ> എയർ ഇന്ത്യ വിമാന യാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ച സംഭവത്തിൽ വിചിത്ര വാദവുമായി പ്രതി ശങ്കർ മിശ്ര കോടതിയിൽ. പരാതി നൽകിയ വയോധിയുടെ സീറ്റിൽ മൂത്രമൊഴിച്ചത് താനല്ലെന്നും, അവർ സ്വയം മൂത്രമൊഴിച്ചതാണെന്നുമാണ് പുതിയ വാദം.
മിശ്രയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് സമർപ്പിച്ച ഹർജിയിൽ സെഷൻസ് കോടതി മിശ്രയ്ക്ക് നോട്ടിസ് അയച്ചിരുന്നു.
ഇതിന് മറുപടിയായാണ് വിചിത്ര വാദം ഉന്നയിച്ചത്. കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷ നിരസിച്ച കോടതി ശനിയാഴ്ച ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ശങ്കർ മിശ്ര സമർപ്പിച്ച ജാമ്യ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു
What's Your Reaction?