മാനന്തവാടിയില്‍ നിന്ന് ജംഗിള്‍ സഫാരി; കെഎസ്ആർടിസി യാത്രക്ക് എത്തിയത് 49 പേര്‍

വന്യ ജീവികളെ ഭയക്കാതെ ബസിൽ സുരക്ഷിതമായ പ്രഭാത യാത്ര. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബജറ്റ് ടൂറിസം സെൽ രൂപകൽപ്പന ചെയ്ത് നടപ്പാക്കുന്ന ജില്ലയിലെ രണ്ടാമത്തെ കാനന സഫാരിയാണ് മാനന്തവാടിയിൽ നിന്ന് ആരംഭിച്ചത്. ആദ്യ ദിവസം എല്ലാ സീറ്റുകളിലുമായി 49 പേരാണ് കാടിന്‍റെ ഭംഗി ആസ്വദിക്കാനെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് ജില്ലയിലെ ആദ്യ ജംഗിൾ സവാരി ആരംഭിച്ചത്. 10 ലക്ഷം രൂപ ഇതുവരെ വരുമാനമായി ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് രാത്രിയിലാണ് യാത്രയെങ്കിൽ മാനന്തവാടിയിൽ നിന്ന് അതിരാവിലെയാണ് യാത്ര. രാവിലെ 5.30-ന് മാനന്തവാടി ഡിപ്പോയിൽനിന്ന് പുറപ്പെട്ട് ബാവലി, തോൽപ്പെട്ടി, തിരുനെല്ലി വഴി 9.30-ന് മാനന്തവാടിയിലെത്തും. 300 രൂപയാണ് ടിക്കറ്റ് നിരക്ക്.

Jan 26, 2023 - 12:23
 0

What's Your Reaction?

like

dislike

love

funny

angry

sad

wow