'ധന വ്യവസായ' ബാങ്കേഴ്സ് തട്ടിപ്പ്; കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസിന്‍റെ അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. തൃശൂർ സിറ്റി സി-ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണർ കെ എ തോമസിനെ അന്വേഷണ ചുമതല ഏൽപ്പിച്ച് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ ഉത്തരവിറക്കി. തൃശൂർ പോസ്റ്റോഫീസ് റോഡിൽ പ്രവർത്തിച്ചിരുന്ന ധനവ്യവസായ ബാങ്കേഴ്സ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപന ഉടമകൾ നടത്തിയ തട്ടിപ്പ് ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലായിരുന്നു രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നത്. തൃശൂരിൽ നിക്ഷേപ തട്ടിപ്പുകൾ വ്യാപകമാകുകയാണ്. ഒരു മാസത്തിനിടെ മൂന്നാമത്തെ ധനകാര്യ സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നത്. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ ധന വ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി.പാണഞ്ചേരിക്കെതിരെ 80 പേരാണ് പരാതി നൽകിയിരിക്കുന്നത്. 200 കോടിയുടെ തട്ടിപ്പ് നടന്നിട്ടും ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് നിക്ഷേപകർ പറഞ്ഞു. 10 ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 ലക്ഷം എന്നിങ്ങനെ വൻ തുകകൾ ഓരോരുത്തരും ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. 15 % പലിശ നൽകാമെന്ന് ബാങ്ക് വാഗ്ദാനം ചെയ്തതായി രസീതിൽ നിന്ന് വ്യക്തമാണെന്ന് നിക്ഷേപകർ പറയുന്നു. പലരും ആറുമാസത്തേക്ക് നിക്ഷേപം നടത്തിയവരാണ്. ധനവ്യവസായയിൽ പണം നിക്ഷേപിച്ച 300 ലധികം പേരാണ് കബളിപ്പിക്കപ്പെട്ടത്. 100 കോടിയിലധികം രൂപയുടെ നിക്ഷേപവുമായി ദമ്പതികൾ മുങ്ങിയെന്നാണ് പരാതി. പലർക്കും ഒരു ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ കിട്ടാനുണ്ട്. നൂറിലധികം പേരാണ് പരാതിയുമായി രംഗത്തെത്തിയത്. തൃശൂർ വടുക്കര സ്വദേശി പി ഡി ജോയിയാണ് സ്ഥാപനത്തിന്‍റെ ഉടമ. ഭാര്യയും മക്കളും ഡയറക്ടർമാരാണ്. നിക്ഷേപകർ കൂട്ട പരാതിയുമായി എത്തിയതോടെ ജോയിയും കുടുംബവും മുങ്ങി.

What's Your Reaction?