മസാലദോശയില്‍ തേരട്ട; പറവൂരില്‍ ഹോട്ടല്‍ പൂട്ടിച്ചു
എറണാകുളം പറവൂരില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ അടച്ചുപൂട്ടി നഗരസഭ. പറവൂരിലെ വസന്ത് വിഹാര്‍ ഹോട്ടലിനെതിരെയാണ് നടപടി. രാവിലെ ഇവിടെ നിന്ന് മസാലദോശയില്‍ നിന്നും തേരട്ടയെ കിട്ടിയിരുന്നു. രാവിലെ പത്തുമണിയോടെ മാഞ്ഞാലി സ്വദേശികളായ കുടുംബമാണ് മസാല ദോശ ഓര്‍ഡര്‍ ചെയ്തത്. ദോശയിലെ മസാലയിലാണ് തേരട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കി. അതിന് പിന്നാലെ പറവൂര്‍ നഗരസഭാ വിഭാഗം പരിശോധന നടത്തി. ഹോട്ടലിലെ അടുക്കളയില്‍ ദോശമാവ് ഉള്‍പ്പടെയുള്ളവ അഴുക്ക് പുരണ്ട പാത്രങ്ങളിലാണ് സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. […]
 
                                എറണാകുളം പറവൂരില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ അടച്ചുപൂട്ടി നഗരസഭ. പറവൂരിലെ വസന്ത് വിഹാര്‍ ഹോട്ടലിനെതിരെയാണ് നടപടി. രാവിലെ ഇവിടെ നിന്ന് മസാലദോശയില്‍ നിന്നും തേരട്ടയെ കിട്ടിയിരുന്നു. രാവിലെ പത്തുമണിയോടെ മാഞ്ഞാലി സ്വദേശികളായ കുടുംബമാണ് മസാല ദോശ ഓര്‍ഡര്‍ ചെയ്തത്.
ദോശയിലെ മസാലയിലാണ് തേരട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കി. അതിന് പിന്നാലെ പറവൂര്‍ നഗരസഭാ വിഭാഗം പരിശോധന നടത്തി. ഹോട്ടലിലെ അടുക്കളയില്‍ ദോശമാവ് ഉള്‍പ്പടെയുള്ളവ അഴുക്ക് പുരണ്ട പാത്രങ്ങളിലാണ് സൂക്ഷിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പലതവണ നോട്ടിസ് നല്‍കിയിട്ടും ഹോട്ടല്‍ അധികൃതര്‍ വീഴ്ച ആവര്‍ത്തിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            