ആഗ്രയിൽ ഖനനത്തിനിടെ വീടുകൾ തകർന്നു വീണ് അപകടം
ഉത്തർപ്രദേശിലെ ആഗ്രയിൽ വീടുകൾ തകർന്ന് വൻ അപകടം. ആഗ്ര സിറ്റി സ്റ്റേഷൻ റോഡിലെ ധർമ്മശാലയിൽ നടന്നുകൊണ്ടിരിക്കുന്ന ഖനനത്തെ തുടർന്നാണ് വീടുകൾ തകർന്നത്. പുലർച്ചെയാണ് അപകടമുണ്ടാകുന്നത്. വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന മൂന്ന് പേർ മണ്ണിനടിയിലായി. ഇവരിൽ രണ്ട് പേരെ പുറത്തെടുത്തിട്ടുണ്ട്. ഒരു പെൺകുട്ടി ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആഗ്ര സിറ്റി സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യുന്ന ധർമശാലയിൽ വ്യാഴാഴ്ച പുലർച്ചെ ആറ് വീടുകൾ തകർന്നു വീണതായാണ് റിപ്പോർട്ട്. വിവരം അറിഞ്ഞയുടനെ എല്ലാ ഉദ്യോഗസ്ഥരും […]
ഉത്തർപ്രദേശിലെ ആഗ്രയിൽ വീടുകൾ തകർന്ന് വൻ അപകടം. ആഗ്ര സിറ്റി സ്റ്റേഷൻ റോഡിലെ ധർമ്മശാലയിൽ നടന്നുകൊണ്ടിരിക്കുന്ന ഖനനത്തെ തുടർന്നാണ് വീടുകൾ തകർന്നത്. പുലർച്ചെയാണ് അപകടമുണ്ടാകുന്നത്. വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന മൂന്ന് പേർ മണ്ണിനടിയിലായി. ഇവരിൽ രണ്ട് പേരെ പുറത്തെടുത്തിട്ടുണ്ട്. ഒരു പെൺകുട്ടി ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ആഗ്ര സിറ്റി സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യുന്ന ധർമശാലയിൽ വ്യാഴാഴ്ച പുലർച്ചെ ആറ് വീടുകൾ തകർന്നു വീണതായാണ് റിപ്പോർട്ട്. വിവരം അറിഞ്ഞയുടനെ എല്ലാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അപകടസമയത്ത് വീട്ടിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല എന്നത് ആശ്വാസകരമാണ് മൂന്ന് പേർ മാത്രമാണ് ഉണ്ടായിരുന്നത്, അതിൽ രണ്ട് പേരെ പുറത്തെടുത്തു.
What's Your Reaction?