നവ്‌ജ്യോത് സിദ്ദു ജയിലിൽ തുടരും: ഇന്ന് പുറത്തിറങ്ങില്ല
34 വർഷം പഴക്കമുള്ള റോഡപകടക്കേസിൽ ഒരു വർഷം തടവുശിക്ഷ അനുഭവിക്കുന്ന മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിന് കനത്ത തിരിച്ചടി. സിദ്ദുവിനെ റിപ്പബ്ലിക് ദിനത്തിൽ നല്ലനടപ്പിനെ തുടർന്ന് വിട്ടയയ്ക്കാനിരുന്നെങ്കിലും റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. പട്യാല ജയിലിലാണ് നവ്‌ജ്യോത് സിദ്ദുവുള്ളത്. സിദ്ദുവിന്റെ മോചനത്തിനായി അദ്ദേഹത്തിന്റെ അനുയായികൾ നേരത്തെ തന്നെ വൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. സിദ്ദുവിനെ സ്വീകരിക്കാനായി വമ്പൻ തയ്യാറെടുപ്പുകളാണ് അദ്ദേഹത്തിന്റെ അനുയായികൾ എടുത്തത്. സിദ്ദുവിനെ പിന്തുണയ്ക്കുന്നവർ അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിൽ നിന്ന് ഒരു റൂട്ട് മാപ്പും പങ്കിട്ടു, […]
34 വർഷം പഴക്കമുള്ള റോഡപകടക്കേസിൽ ഒരു വർഷം തടവുശിക്ഷ അനുഭവിക്കുന്ന മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിന് കനത്ത തിരിച്ചടി. സിദ്ദുവിനെ റിപ്പബ്ലിക് ദിനത്തിൽ നല്ലനടപ്പിനെ തുടർന്ന് വിട്ടയയ്ക്കാനിരുന്നെങ്കിലും റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. പട്യാല ജയിലിലാണ് നവ്‌ജ്യോത് സിദ്ദുവുള്ളത്. സിദ്ദുവിന്റെ മോചനത്തിനായി അദ്ദേഹത്തിന്റെ അനുയായികൾ നേരത്തെ തന്നെ വൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.
സിദ്ദുവിനെ സ്വീകരിക്കാനായി വമ്പൻ തയ്യാറെടുപ്പുകളാണ് അദ്ദേഹത്തിന്റെ അനുയായികൾ എടുത്തത്. സിദ്ദുവിനെ പിന്തുണയ്ക്കുന്നവർ അദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിൽ നിന്ന് ഒരു റൂട്ട് മാപ്പും പങ്കിട്ടു, അതിൽ സിദ്ധു ഏത് വഴികളിലൂടെയാണ് കടന്നുപോകുകയെന്ന് പറഞ്ഞിരുന്നു. ഈ ട്വീറ്റിൽ സിദ്ദുവിനെ സ്വാഗതം ചെയ്യാൻ അദ്ദേഹത്തിന്റെ അനുയായികൾ ജനങ്ങളോട് അഭ്യർത്ഥിച്ചു.
സിദ്ദുവിനെ വിട്ടയക്കാനുള്ള തീരുമാനം നീട്ടിവെച്ചതിൽ ദുഖം രേഖപ്പെടുത്തി സിദ്ദുവിന്റെ ഭാര്യ ഡോ.നവജ്യോത് എത്തിയിരുന്നു. കാർ പാർക്കിങ്ങിന്റെ പേരിലുള്ള തർക്കത്തിനിടെ 1988ൽ ഗുർണാം സിങ് എന്നയാളെ അക്രമിച്ച കേസിലാണ് നവ്‌ജ്യോത് സിംഗ് ജയിലിൽ കഴിയുന്നത്.
What's Your Reaction?