പി.എസ്.ജിയുമായുള്ള കരാർ പുതുക്കാൻ വിസമ്മതിച്ച് മെസ്സി
ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുമായുള്ള കരാർ പുതുക്കാൻ വിസമ്മതിച്ച് അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി. ക്ലബ്ബിൽ തുടരാൻ താരത്തിന് താൽപ്പര്യമില്ലെന്ന് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു. നിലവിലെ സീസണിന്റെ അവസാനം വരെയാണ് മെസ്സിക്ക് പി.എസ്.ജിയുമായി കരാർ ഉള്ളത്. അർജന്‍റീനയ്ക്കായി ലോകകപ്പ് നേടിയ മെസ്സിക്ക് പി.എസ്.ജിയുമായുള്ള കരാർ പുതുക്കാൻ താൽപ്പര്യമില്ല. സ്പാനിഷ് ക്ലബ് ബാഴ്സലോണ ഇപ്പോൾ മെസ്സിയെ ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിൽ മുൻപന്തിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ബാഴ്സലോണയിൽ വീണ്ടും കളിക്കണമെങ്കിൽ മെസ്സിയുടെ പ്രതിഫലം ഗണ്യമായി കുറയ്ക്കേണ്ടിവരും. മെസ്സി അതിന് തയ്യാറാവുമോ എന്നതിൽ ഉറപ്പില്ല. സൗദിയിലെ അൽ ഹിലാൽ മെസ്സിക്കായി വൻ തുക വാഗ്ദാനം ചെയ്തിട്ടുണ്ട്. യുഎസിൽ നിന്നുള്ള ഇന്‍റർ മയാമിയും മെസ്സിയെ ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. മെസ്സി സൗദി ക്ലബ്ബിലേക്ക് പോയാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും തമ്മിലുള്ള പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങും. കുടുംബത്തോടൊപ്പം ആൽപ്സിൽ അവധിക്കാലം ആഘോഷിക്കുകയാണ് മെസ്സി ഇപ്പോൾ. കഴിഞ്ഞ ദിവസം കോപ്പ ഡെ ഫ്രാൻസ് മത്സരത്തിൽ പി.എസ്.ജി പേസ് ഡെ കാസലിനെ തോൽപ്പിച്ചപ്പോൾ മെസ്സി കളിച്ചിരുന്നില്ല. എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് പി.എസ്.ജി വിജയിച്ചത്. ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയാണ് പി.എസ്.ജിക്ക് വേണ്ടി അഞ്ച് ഗോളുകൾ നേടിയത്. 29, 35, 40, 56, 79 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകൾ. 33-ാം മിനിറ്റിൽ നെയ്മർ ലീഡുയർത്തി. 64-ാം മിനിറ്റിൽ കാർലസ് സോളറും പി.എസ്.ജിക്കായി ഗോൾ നേടി.

What's Your Reaction?