ഗർഭിണി ഉൾപ്പടെ 3 പേർ മയക്കുമരുന്നുൽപ്പന്നങ്ങളുമായി പിടിയിൽ
ഗർഭിണി ഉൾപ്പെടെ മൂന്ന് പേർ അഞ്ച് തരം മയക്കുമരുന്നുമായി പിടിയിൽ. ആലുവ സ്വദേശികളായ സനൂപ്, നൗഫൽ, അപർണ എന്നിവരാണ് പിടിയിലായത്. എം.ഡി.എം.എ, ഹാഷിഷ്, കഞ്ചാവ്, എൽ.എസ്.ഡി സ്റ്റാമ്പ്, നൈട്രോസ്പാം ഗുളികകൾ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ആറുമാസം ഗർഭിണിയായ അപർണയുടെ ചികിത്സയുടെ പേരിൽ ഇടപ്പള്ളിയിലെ ഹോട്ടലിൽ മുറിയെടുത്താണ് ഇടപാട് നടത്തിയത്. അപർണയും സനൂപും ഇടപ്പള്ളിയിലെ ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലാണ് മുറിയെടുത്തത്. രണ്ടാഴ്ചയിലധികമായി സംഘം ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു. മയക്കുമരുന്ന് മാഫിയാ സംഘങ്ങൾ സിറ്റിയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. അപർണയ്ക്കെതിരെ മുമ്പും സമാനമായ കേസുകൾ നിലവിലുണ്ട്. മോഷണം, വധശ്രമം തുടങ്ങിയ കേസുകളിലെ പ്രതിയാണ് സനൂപ്.
 
                                ഗർഭിണി ഉൾപ്പെടെ മൂന്ന് പേർ അഞ്ച് തരം മയക്കുമരുന്നുമായി പിടിയിൽ. ആലുവ സ്വദേശികളായ സനൂപ്, നൗഫൽ, അപർണ എന്നിവരാണ് പിടിയിലായത്. എം.ഡി.എം.എ, ഹാഷിഷ്, കഞ്ചാവ്, എൽ.എസ്.ഡി സ്റ്റാമ്പ്, നൈട്രോസ്പാം ഗുളികകൾ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ആറുമാസം ഗർഭിണിയായ അപർണയുടെ ചികിത്സയുടെ പേരിൽ ഇടപ്പള്ളിയിലെ ഹോട്ടലിൽ മുറിയെടുത്താണ് ഇടപാട് നടത്തിയത്. അപർണയും സനൂപും ഇടപ്പള്ളിയിലെ ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലാണ് മുറിയെടുത്തത്. രണ്ടാഴ്ചയിലധികമായി സംഘം ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു. മയക്കുമരുന്ന് മാഫിയാ സംഘങ്ങൾ സിറ്റിയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. അപർണയ്ക്കെതിരെ മുമ്പും സമാനമായ കേസുകൾ നിലവിലുണ്ട്. മോഷണം, വധശ്രമം തുടങ്ങിയ കേസുകളിലെ പ്രതിയാണ് സനൂപ്.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            