ചൈനീസ് ചാര ബലൂണുകൾ ജപ്പാന്റെ വ്യോമാതിർത്തിയിലും? വെളിപ്പെടുത്തൽ
രാജ്യങ്ങളുടെ രഹസ്യം ചോർത്താൻ ചൈനീസ് ചാരബലൂണുകൾ ലോകം ചുറ്റുകയാണെന്ന സംശയങ്ങളെ ബലപ്പെടുത്തി ജപ്പാന്റെ വെളിപ്പെടുത്തൽ. രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പലതവണയായി കണ്ടെത്തിയ തിരിച്ചറിയാനാവാത്ത പറക്കും വസ്തുക്കൾ ചൈനീസ് ചാര ബലൂണുകളാവാമെന്നാണ് ജാപ്പനീസ് ആഭ്യന്തരമന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. 2019 മുതൽ ഇതുവരെ മൂന്ന് തവണ (2019, 2020, 2021) വർഷങ്ങളിൽ ചാര ബലൂണുകൾക്ക് സമാനമായ വസ്തുക്കൾ വ്യോമാതിർത്തിയിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഇപ്പോൾ പരസ്യമാക്കുന്നത് ചൈന ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തുന്നതിനും മേലിൽ ഇത്തരം നടപടികളുണ്ടാവില്ലെന്ന് ഉറപ്പ് ലഭിക്കുന്നതിനുമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യങ്ങളുടെ രഹസ്യം ചോർത്താൻ ചൈനീസ് ചാരബലൂണുകൾ ലോകം ചുറ്റുകയാണെന്ന സംശയങ്ങളെ ബലപ്പെടുത്തി ജപ്പാന്റെ വെളിപ്പെടുത്തൽ. രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പലതവണയായി കണ്ടെത്തിയ തിരിച്ചറിയാനാവാത്ത പറക്കും വസ്തുക്കൾ ചൈനീസ് ചാര ബലൂണുകളാവാമെന്നാണ് ജാപ്പനീസ് ആഭ്യന്തരമന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ.
2019 മുതൽ ഇതുവരെ മൂന്ന് തവണ (2019, 2020, 2021) വർഷങ്ങളിൽ ചാര ബലൂണുകൾക്ക് സമാനമായ വസ്തുക്കൾ വ്യോമാതിർത്തിയിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഇപ്പോൾ പരസ്യമാക്കുന്നത് ചൈന ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തുന്നതിനും മേലിൽ ഇത്തരം നടപടികളുണ്ടാവില്ലെന്ന് ഉറപ്പ് ലഭിക്കുന്നതിനുമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
What's Your Reaction?