ജോഡോ യാത്ര പുനരാരംഭിക്കാൻ കോൺഗ്രസ്
ശ്രീനഗർ: സുരക്ഷാപ്രശ്നങ്ങളുടെ പേരിൽ താൽക്കാലികമായി നിർത്തിവച്ച ഭാരത് ജോഡോ യാത്ര നാളെ പുനരാരംഭിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. നാളെ രാവിലെ ഒമ്പത് മണിക്ക് അനന്ത്നാഗ് മേഖലയിൽ നിന്ന് യാത്ര ആരംഭിക്കുമെന്ന് പാർട്ടി വ്യക്തമാക്കി. ജമ്മുവില്‍ പര്യടനം തുടരുന്നതിനിടെ ബനിഹാലില്‍ വച്ച് ആള്‍ക്കൂട്ടം യാത്രയില്‍ ഇരച്ചുകയറിയിരുന്നു. ഇതോടെയാണ് യാത്ര താൽക്കാലികമായി നിർത്തിവച്ചതായി നേതാക്കൾ അറിയിച്ചത്. സിഎർപിഎഫിന്റെ അടക്കം സുരക്ഷ പെട്ടെന്ന് പിൻവലിക്കുന്ന സാഹചര്യമുണ്ടായെന്നുംഇത് വലിയ സുരക്ഷാ വീഴ്ചയാണെന്നും കോൺഗ്രസ് അറിയിച്ചിരുന്നു. എന്നാൽ സുരക്ഷാവീഴ്ച ഉണ്ടായില്ലെന്നും പാർട്ടി അറിയിച്ചതിലേറെ ആളുകൾ യാത്രയിൽ […]
ശ്രീനഗർ: സുരക്ഷാപ്രശ്നങ്ങളുടെ പേരിൽ താൽക്കാലികമായി നിർത്തിവച്ച ഭാരത് ജോഡോ യാത്ര നാളെ പുനരാരംഭിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. നാളെ രാവിലെ ഒമ്പത് മണിക്ക് അനന്ത്നാഗ് മേഖലയിൽ നിന്ന് യാത്ര ആരംഭിക്കുമെന്ന് പാർട്ടി വ്യക്തമാക്കി.
ജമ്മുവില്‍ പര്യടനം തുടരുന്നതിനിടെ ബനിഹാലില്‍ വച്ച് ആള്‍ക്കൂട്ടം യാത്രയില്‍ ഇരച്ചുകയറിയിരുന്നു. ഇതോടെയാണ് യാത്ര താൽക്കാലികമായി നിർത്തിവച്ചതായി നേതാക്കൾ അറിയിച്ചത്.
സിഎർപിഎഫിന്റെ അടക്കം സുരക്ഷ പെട്ടെന്ന് പിൻവലിക്കുന്ന സാഹചര്യമുണ്ടായെന്നും
ഇത് വലിയ സുരക്ഷാ വീഴ്ചയാണെന്നും കോൺഗ്രസ് അറിയിച്ചിരുന്നു. എന്നാൽ സുരക്ഷാവീഴ്ച ഉണ്ടായില്ലെന്നും പാർട്ടി അറിയിച്ചതിലേറെ ആളുകൾ യാത്രയിൽ പങ്കുചേരാൻ എത്തിയതാണ് പ്രശ്നങ്ങൾ കാരണമെന്നും അധികൃതർ പ്രതികരിച്ചു.
What's Your Reaction?