മോദി വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ അന്താരാഷ്ട്ര ഗൂഡാലോചനയെന്ന് ബി ജെ പി, ഹിന്‍ഡന്‍ബര്‍ഗ്- ബി ബി സി വിവാദങ്ങള്‍ക്ക് പിന്നില്‍ അമേരിക്ക?
ഗൗതം അദാനിയുടെ കമ്പനികള്‍ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടു പുറത്തുവന്നതിലും, നരേന്ദ്രമോദിയെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ബി ബി സി ഡോക്കുമെന്ററി പുറത്തായതിന് പിന്നിലും വന്‍ അന്താരാഷ്ട്ര ഗൂഡാലോചനയുണ്ടെന്ന് ബി ജെ പി കേന്ദ്ര നേതൃത്വം. 2024 നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന സൂചനയാണ് ബി ജെ പി വൃത്തങ്ങള്‍ നല്‍കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും ബി ബി സി ഡോക്കുമെന്ററിയും ഏതാണ്ട് ഒരേ സമയമാണ് പുറത്ത് വന്നതെന്നും ബി ജെ […]
ഗൗതം അദാനിയുടെ കമ്പനികള്‍ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടു പുറത്തുവന്നതിലും, നരേന്ദ്രമോദിയെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ബി ബി സി ഡോക്കുമെന്ററി പുറത്തായതിന് പിന്നിലും വന്‍ അന്താരാഷ്ട്ര ഗൂഡാലോചനയുണ്ടെന്ന് ബി ജെ പി കേന്ദ്ര നേതൃത്വം. 2024 നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന സൂചനയാണ് ബി ജെ പി വൃത്തങ്ങള്‍ നല്‍കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും ബി ബി സി ഡോക്കുമെന്ററിയും ഏതാണ്ട് ഒരേ സമയമാണ് പുറത്ത് വന്നതെന്നും ബി ജെ പി വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ഗൗതം അദാനി എന്നത് മറ്റു ഇന്ത്യന്‍ വ്യവസായികളെപ്പോലെയല്ല, കേന്ദ്രംഭരിക്കുന്ന ബി ജെ പിയുടെ സാമ്പത്തിക നട്ടെല്ലാണ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഇന്ത്യയില്‍ ഒഴുക്കാന്‍ പോകുന്ന പണത്തിന്റെ പകുതിയും അദാനി വഴിയായിരിക്കും. കാരണം ഇന്ത്യയിലെ മറ്റ് വന്‍കിട ബിസിനസ് കുത്തകകള്‍ക്കെല്ലാം കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായും ബന്ധമുണ്ട്. അത് കൊണ്ട് ബി ജെ പിക്ക് മാത്രം പണം കൊടുക്കുക എന്ന രീതി അവര്‍ സ്വീകരിക്കില്ല. എന്നാല്‍ അദാനിയെ സംബന്ധിച്ചിടത്തോളം മറ്റു രാഷ്ട്രീയപാര്‍ട്ടികളെ പരിഗണിക്കേണ്ട കാര്യമില്ല. ബി ജെ പിയില്‍ പോലും മോദിയും അമിത്ഷായുമായി മാത്രമാണ് അവര്‍ക്ക് ബന്ധമുള്ളത്. അത് കൊണ്ട് തന്നെ മോദിയെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരിക എന്നത് അദാനിയുടെ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയായിരിക്കും.
റിലയന്‍സ് അടക്കമുള്ള ഇന്ത്യയിലെ മറ്റു വ്യവസായ ഗ്രൂപ്പുകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വത്തിലോ മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലോ സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടാലും അത് അവരെ കാര്യമായി ബാധിക്കില്ല. കാരണം ഈ ബിസിനസ് ഗ്രൂപ്പുകള്‍ തഴച്ച് വളര്‍ന്ന് ബി ജെ പി ഭരണകാലത്തല്ല മറിച്ച് കോണ്‍ഗ്രസ് ഭരണകാലത്താണ്. എന്നാല്‍ ഗൗതം അദാനിയെ സംബന്ധിച്ചിടത്തോളം നരേന്ദ്രമോദിയും അതിന് ശേഷം അമിത്ഷായും അധികാരത്തില്‍ വന്നാല്‍ മാത്രമേ തന്റെ ബിസിനസ് അഭംഗുരം മുന്നോട്ടുകൊണ്ടു പോകാന്‍ പറ്റു. കാരണം ഒരു സാദാ ബിസിനസുകാരനായിരുന്ന ഗൗതം അദാനി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായത് നരേന്ദ്രമോദിയും അമിത്ഷായും ആദ്യം ഗുജറാത്തിലും പിന്നീട് ദില്ലിയിലും അധികാരത്തില്‍ എത്തിയത് കൊണ്ടാണ്. അത് കൊണ്ട് തന്നെ 2024 ലും മോദിയെ അധികാരത്തില്‍ കൊണ്ടുവരിക എന്നത് അദാനിയെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്. അപ്പോള്‍ മോദിയ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ അദാനി ഗ്രൂപ്പ് എത്ര പണം വേണമെങ്കിലും ഒഴുക്കും. അത് കൊണ്ട് ഇപ്പോള്‍ അദാനിയെ പൂട്ടിയാല്‍ നരേന്ദ്രമോദിയുടെ മുന്നോട്ടുള്ള വേഗം കുറക്കാമെന്ന് അന്താരാഷ്ട്ര ശക്തികള്‍ കരുതിയെന്നാണ് ബി ജെ പിയുടെ ഉന്നത നേതാക്കള്‍ വെളിപ്പെടുത്തുന്നത്.
ഇപ്പോള്‍ അദാനി വലിയ പ്രതിരോധത്തിലാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്കും ബി ജെപിക്കും വേണ്ടി ലക്ഷണക്കണക്കിന് കോടി രൂപ കുത്തിയൊഴുക്കാന്‍ കഴിയുന്ന നിലയിലല്ല അവര്‍. കേന്ദ്ര സര്‍ക്കാരിന് സഹായിക്കാന്‍ കഴിയുന്ന അവസ്ഥയുമല്ല ഇപ്പോള്‍ സംജാതമായിരിക്കുന്നത്. അദാനിക്ക് കോടിക്കണക്കിന് ഡോളര്‍ കടം കൊടുത്ത വിദേശ ബാങ്കുകള്‍ എല്ലാം കടത്തിന്റെ തിരിച്ചടവ് കര്‍ശനമാക്കിയിരിക്കുയാണ്. തിരിച്ചടവ് മുടങ്ങിയാല്‍ അവര്‍ ആസ്തിയില്‍ കയറിപിടിക്കും. ഇതോടെ തങ്ങളുടെ അടിവേരിളകളുമെന്ന് അദാനിക്കറിയാം. അത് കൊണ്ട് എങ്ങിനെയെങ്കിലും പിടിച്ചു നില്‍ക്കുക എന്നത ലക്ഷ്യമാണ് ഇപ്പോള്‍ അദാനിക്കുള്ളത്. അത് കൊണ്ട് തന്നെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വേണ്ടി വലിയ തോതില്‍ പണം കുത്തിയൊഴുക്കാന്‍ അദാനിക്ക് കഴിയുകയുമില്ല. ഇതോടെ ബി ജെ പി ഒരു വലിയ ധനാഗമ മാര്‍ഗമാണ് അടഞ്ഞു പോയത്.
മറ്റൊന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ എന്‍ ജി ഒ കള്‍ക്ക് മോദി സര്‍ക്കാര്‍ കൂച്ചൂവിലങ്ങിട്ടതാണ്. ഇന്ത്യയിലെ പ്രവര്‍ത്തനം നിലച്ചതോടെ അന്താരാഷ്ട്ര തലത്തില്‍ എന്‍ ജി ഒ കള്‍ക്ക് ലഭിക്കുന്ന പണത്തിന്റെ വരവ് നിന്നു. ഈ എന്‍ ജി ഒ കളില്‍ ചില തീവ്ര ക്രൈസ്തവ ഗ്രൂപ്പുകളും ഉണ്ടായിരുന്നു. ഇന്ത്യയില്‍ നടക്കുന്ന വ്യാപകമായ മനുഷ്യവകാശ ലംഘനങ്ങളും, ന്യുനപക്ഷ വേട്ടയും പുറം ലോകത്തറിയാതിരിക്കാന്‍ വേണ്ടിയാണ് ഇന്ത്യാ സര്‍ക്കാര്‍ എന്‍ ജി ഒ കള്‍ക്ക് താഴിടുന്നതെന്ന് അവര്‍ വിദേശങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചു. ഗുജറാത്ത് കലാപത്തില്‍ മോദിക്കു പങ്കുണ്ടെന്ന തരത്തിലുള്ള ബി ബി സി ഡോക്കുമെന്ററി ഇപ്പോള്‍ വെളിച്ചം കണ്ടതിന് പിന്നില്‍ ഈ എന്‍ ജി ഒ കള്‍ നടത്തിയ ഗൂഡാലോചനയുണ്ടെന്നും ബി ജെ പി കരുതുന്നു.
മോദിക്കെതിരായി ഈ അന്താരാഷ്ട്ര ഗൂഡാലോചന അരങ്ങേറാന്‍ പ്രധാന കാരണമായി ബി ജെ പി ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം റഷ്യ- ഉക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ റഷ്യക്കൊപ്പം നിന്നുവെന്നതും, അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെ കനത്ത എതിര്‍പ്പ് അവഗണിച്ച് റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്തതമാണ്. ഇന്ത്യയുടെ ഈ നിലപാടാണ് റഷ്യക്കെതിരായ അന്താരാഷ്ട്ര ഉപരോധത്തെ തകര്‍ത്തതെന്നും അമേരിക്കയും യൂറോപ്യന്‍ യൂണിയനും വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെ നരേന്ദ്രമോദി ഇനിയും അധികാരത്തില്‍ തുടര്‍ന്നാല്‍ അത് ഇന്ത്യ- റഷ്യാ ബന്ധം കൂടുതല്‍ സുദൃഡമാക്കുമെന്നും പാശ്ചാത്യലോബി വിശ്വസിക്കുന്നതായി ബി ജെ പി കരുതുന്നു.
What's Your Reaction?