പേസർ വഹാബ് റിയാസ് പാക് പഞ്ചാബ് പ്രവിശ്യയുടെ കായിക മന്ത്രിയാകും
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പേസർ വഹാബ് റിയാസ് പഞ്ചാബ് പ്രവിശ്യയുടെ കായിക മന്ത്രിയായി ചുമതലയേൽക്കും. മൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ് പ്രവിശ്യയുടെ കായിക വകുപ്പിന്റെ താൽക്കാലിക ചുമതല റിയാസിന് നൽകുകയാണെന്ന് ഇടക്കാല മുഖ്യമന്ത്രി മോഹ്സിൻ നഖ്വി അറിയിച്ചു. നിലവിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കുന്ന റിയാസ് പാക്കിസ്ഥാനിൽ തിരിച്ചെത്തിയ ഉടൻതന്നെ ചുമതലയേൽക്കും. അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായിരിക്കെയാണ് റിയാസ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. പാക്കിസ്ഥാനായി 27 ടെസ്റ്റുകളും 92 ഏകദിനങ്ങളും 36 ട്വന്റി -20 കളിച്ചിട്ടുള്ള താരം 103 വിക്കറ്റുകളുമായി […]
![പേസർ വഹാബ് റിയാസ് പാക് പഞ്ചാബ് പ്രവിശ്യയുടെ കായിക മന്ത്രിയാകും](https://newsbharat.in/uploads/images/202301/image_870x_63d47d0fa760f.jpg)
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പേസർ വഹാബ് റിയാസ് പഞ്ചാബ് പ്രവിശ്യയുടെ കായിക മന്ത്രിയായി ചുമതലയേൽക്കും. മൂന്ന് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ് പ്രവിശ്യയുടെ കായിക വകുപ്പിന്റെ താൽക്കാലിക ചുമതല റിയാസിന് നൽകുകയാണെന്ന് ഇടക്കാല മുഖ്യമന്ത്രി മോഹ്സിൻ നഖ്വി അറിയിച്ചു.
നിലവിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കുന്ന റിയാസ് പാക്കിസ്ഥാനിൽ തിരിച്ചെത്തിയ ഉടൻതന്നെ ചുമതലയേൽക്കും. അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായിരിക്കെയാണ് റിയാസ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്.
പാക്കിസ്ഥാനായി 27 ടെസ്റ്റുകളും 92 ഏകദിനങ്ങളും 36 ട്വന്റി -20 കളിച്ചിട്ടുള്ള താരം 103 വിക്കറ്റുകളുമായി പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ വിക്കറ്റ് വേട്ട പട്ടികയിൽ ഒന്നാമതാണ്.
What's Your Reaction?
![like](https://newsbharat.in/assets/img/reactions/like.png)
![dislike](https://newsbharat.in/assets/img/reactions/dislike.png)
![love](https://newsbharat.in/assets/img/reactions/love.png)
![funny](https://newsbharat.in/assets/img/reactions/funny.png)
![angry](https://newsbharat.in/assets/img/reactions/angry.png)
![sad](https://newsbharat.in/assets/img/reactions/sad.png)
![wow](https://newsbharat.in/assets/img/reactions/wow.png)