ഇന്ത്യയിലേക്ക് ദക്ഷിണാഫ്രിക്കയിൽ നിന്ന് പന്ത്രണ്ട് ചീറ്റകൾ കൂടി
ന്യൂഡൽഹി: മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനനത്തിലേക്ക് ദക്ഷിണാഫ്രിക്കയിൽ നിന്ന് പന്ത്രണ്ട് ചീറ്റകളെ കൂടി എത്തിക്കും. ഇതിനായുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഫെബ്രുവരി പകുതിയോടെ ഏഴ് ആണ് ചീറ്റകളേയും അഞ്ച് പെണ് ചീറ്റകളേയും എത്തിക്കാനാണ് കരാർ. ഓരോ വർഷവും പന്ത്രണ്ട് ചീറ്റകളെ ഇന്ത്യയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദക്ഷിണ ആഫ്രിക്കൻ പരിസ്ഥിതി വകുപ്പ് അധികൃതർ പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യ സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാൽ ഫെബ്രുവരിയിൽ 12 ചീറ്റകളെ എത്തിക്കുമെന്ന് വനംപരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ചീറ്റകളെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതിനുള്ള […]
ന്യൂഡൽഹി: മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനനത്തിലേക്ക് ദക്ഷിണാഫ്രിക്കയിൽ നിന്ന് പന്ത്രണ്ട് ചീറ്റകളെ കൂടി എത്തിക്കും. ഇതിനായുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഫെബ്രുവരി പകുതിയോടെ ഏഴ് ആണ് ചീറ്റകളേയും അഞ്ച് പെണ് ചീറ്റകളേയും എത്തിക്കാനാണ് കരാർ.
ഓരോ വർഷവും പന്ത്രണ്ട് ചീറ്റകളെ ഇന്ത്യയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദക്ഷിണ ആഫ്രിക്കൻ പരിസ്ഥിതി വകുപ്പ് അധികൃതർ പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യ സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാൽ ഫെബ്രുവരിയിൽ 12 ചീറ്റകളെ എത്തിക്കുമെന്ന് വനംപരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചീറ്റകളെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി എട്ടെണ്ണത്തിനെ സെപ്റ്റംബറിൽ കുനോ ദേശീയ ഉദ്യാനത്തിൽ തുറന്നുവിട്ടിരുന്നു. നമീബിയയിൽനിന്ന് എത്തിയ ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കുനോയിൽ തുറന്നുവിട്ടത്.
What's Your Reaction?