ചെലവ് ചുരുക്കൽ: ആമസോൺ ഓഫീസുകളും വിൽക്കുന്നു
ഈ മാസം ആദ്യത്തിലാണ് ആമസോണിൽ വലിയ തോതിലുള്ള പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചത്. ആമസോണിൽ ഏകദേശം 18,000 ജീവനക്കാർക്കാണ് ജോലി നഷ്ടമായത്. നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാൻ കമ്പനി മറ്റുവഴികള്‍ കൂടി തേടുമെന്നാണ് അറിയുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ആമസോൺ ഇപ്പോൾ ചില ഓഫീസുകൾ വിൽക്കാൻ പോകുന്നു. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് ആമസോൺ 16 മാസം മുൻപ് കലിഫോർണിയയിൽ ഏറ്റെടുത്ത ഓഫിസ് വിൽക്കുമെന്നാണ്. 2021 ഒക്‌ടോബറിൽ 123 ദശലക്ഷം യുഎസ് ഡോളറിനാണ് ഈ വസ്തു വാങ്ങിയത്. എന്നാൽ നിലവിലെ പ്രശ്നങ്ങൾ […]
ഈ മാസം ആദ്യത്തിലാണ് ആമസോണിൽ വലിയ തോതിലുള്ള പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചത്. ആമസോണിൽ ഏകദേശം 18,000 ജീവനക്കാർക്കാണ് ജോലി നഷ്ടമായത്. നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാൻ കമ്പനി മറ്റുവഴികള്‍ കൂടി തേടുമെന്നാണ് അറിയുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ആമസോൺ ഇപ്പോൾ ചില ഓഫീസുകൾ വിൽക്കാൻ പോകുന്നു.
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് ആമസോൺ 16 മാസം മുൻപ് കലിഫോർണിയയിൽ ഏറ്റെടുത്ത ഓഫിസ് വിൽക്കുമെന്നാണ്. 2021 ഒക്‌ടോബറിൽ 123 ദശലക്ഷം യുഎസ് ഡോളറിനാണ് ഈ വസ്തു വാങ്ങിയത്. എന്നാൽ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്പനി ഇപ്പോൾ ഈ ഓഫിസ് വിൽക്കുകയാണ്.
അതേസമയം, 18,000 ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി ആമസോൺ ഉടൻ തന്നെ കൂടുതൽ പേർക്ക് നോട്ടീസ് അയയ്‌ക്കുമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, പിരിച്ചുവിടലിനെക്കുറിച്ച് അറിയിച്ചുകൊണ്ട് കമ്പനി ഇതിനകം തന്നെ 2,300 ജീവനക്കാർക്ക് മുന്നറിയിപ്പ് നോട്ടീസ് അയച്ചു.
What's Your Reaction?