ഇന്ത്യയിൽ ചികിത്സയിലിരുന്ന ഗാംബിയൻ വൈസ് പ്രസിഡന്റ് അന്തരിച്ചു
ന്യൂഡൽഹി: വിദഗ്ധ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ ഗാംബിയൻ വൈസ് പ്രസിഡന്റ് ബദാര അലിയു ജൂഫ്(65) അന്തരിച്ചു. ന്യൂഡൽഹിയിലെ ആശുപത്രിയിൽ മൂന്ന് ആഴ്ച മുന്പാണ് ജൂഫിനെ പ്രവേശിപ്പിച്ചത്. ഗാംബിയൻ പ്രസിഡന്റ് അദമാ ബാരോ ട്വിറ്ററിലൂടെയാണ് വിവരം പുറത്ത്വിട്ടത്. 2022 മുതൽ വൈസ് പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന ജൂഫ്, 2017 മുതൽ 2022 വരെ ഗാംബിയൻ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നിർവഹിച്ചിരുന്നു. ഗാംബിയൻ സിവിൽ സർവീസ് അംഗവും രാജ്യത്തെ പ്രമുഖ ധനകാര്യവിദ്ഗധനുമായ അദ്ദേഹം ലോക ബാങ്കിന്റെ ആഫ്രിക്കൻ മേഖല ചുമതല വഹിച്ച […]
ന്യൂഡൽഹി: വിദഗ്ധ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ ഗാംബിയൻ വൈസ് പ്രസിഡന്റ് ബദാര അലിയു ജൂഫ്(65) അന്തരിച്ചു. ന്യൂഡൽഹിയിലെ ആശുപത്രിയിൽ മൂന്ന് ആഴ്ച മുന്പാണ് ജൂഫിനെ പ്രവേശിപ്പിച്ചത്.
ഗാംബിയൻ പ്രസിഡന്റ് അദമാ ബാരോ ട്വിറ്ററിലൂടെയാണ് വിവരം പുറത്ത്വിട്ടത്. 2022 മുതൽ വൈസ് പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന ജൂഫ്, 2017 മുതൽ 2022 വരെ ഗാംബിയൻ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നിർവഹിച്ചിരുന്നു.
ഗാംബിയൻ സിവിൽ സർവീസ് അംഗവും രാജ്യത്തെ പ്രമുഖ ധനകാര്യവിദ്ഗധനുമായ അദ്ദേഹം ലോക ബാങ്കിന്റെ ആഫ്രിക്കൻ മേഖല ചുമതല വഹിച്ച ശേഷമാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ആരോഗ്യപ്രശ്നങ്ങൾ മൂലം മാസങ്ങളായി പൊതുവേദിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ജൂഫ്.
What's Your Reaction?