യുഎഇയിൽ കനത്തമഴ തുടരുന്നു; വിവിധയിടങ്ങളിൽ യെല്ലോ, ഓറഞ്ച് അലേർട്ടുകൾ
യുഎഇയിൽ മഴയ്ക്ക് ശമനമില്ല. പരക്കെ മഴലഭിച്ചു. ദുബായ് ഉൾപ്പെടെയുളള സ്ഥലങ്ങളിൽ യെല്ലോ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെയും മഴ തുടരുമെന്ന് കാലാവസ്ഥാ നരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടുദിവസമായി രാജ്യത്ത് പരക്കെ മഴ തുടരുകയാണ്. ദുബായ് ഷാർജ അജ്മാൻ എമിറേറ്റുകളിൽ ശക്തമായ മഴയാണ് ഇന്ന് പെയ്തത്. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെളളം കയറി. രാജ്യത്ത് വിവിധയിടങ്ങളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജലാശയങ്ങളിൽ നിന്നും താഴ്വരകളിൽ നിന്നും അകന്ന് നിൽക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ദുരന്ത […]
 
                                യുഎഇയിൽ മഴയ്ക്ക് ശമനമില്ല. പരക്കെ മഴലഭിച്ചു. ദുബായ് ഉൾപ്പെടെയുളള സ്ഥലങ്ങളിൽ യെല്ലോ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെയും മഴ തുടരുമെന്ന് കാലാവസ്ഥാ നരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ടുദിവസമായി രാജ്യത്ത് പരക്കെ മഴ തുടരുകയാണ്.
ദുബായ് ഷാർജ അജ്മാൻ എമിറേറ്റുകളിൽ ശക്തമായ മഴയാണ് ഇന്ന് പെയ്തത്. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെളളം കയറി. രാജ്യത്ത് വിവിധയിടങ്ങളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജലാശയങ്ങളിൽ നിന്നും താഴ്വരകളിൽ നിന്നും അകന്ന് നിൽക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.
മഴയെ തുടർന്ന് ദുബായിലെ ചില റോഡുകൾ ഇന്നും അടച്ചിട്ടു. വിവിധ സ്കൂളുകൾ ഓൺലൈൻ ക്ളാസുകളിലേക്ക് മാറി. അതേസമയം രണ്ടു ദിവസമായി അടച്ചിട്ടിരുന്ന ഗ്ളോബൽ വില്ലേജ് ഇന്ന് തുറന്നു പ്രവർത്തിച്ചു. രാജ്യത്ത് താപനിലയിലും വലിയ കുറവ് രേഖപ്പെടുത്തുന്നത് തുടരുകയാണ്. ഇന്ന് പുലർച്ചെ ദുബായിലും സമീപ തീരപ്രദേശങ്ങളിലും താപനില 14 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            