വിഭാഗീയത രൂക്ഷമാകുന്നു; ആലപ്പുഴയില്‍ വീണ്ടും സിപിഎം അന്വേഷണ കമ്മിഷന്‍
ആലപ്പുഴ ജില്ലയിൽ പാർട്ടിയിലെ വിഭാഗീയതയുടെ പശ്ചാത്തലത്തിൽ സംഘടനാ പ്രശ്നങ്ങൾ പരിശോധിക്കുന്ന സി.പി.എം അന്വേഷണ കമ്മിഷൻ പരിശോധന തുടങ്ങി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണൻ, പി കെ ബിജു എന്നിവർ ജില്ലയിലെത്തി. ഇവർ നേരത്തെ ജില്ലയിലെത്തി തെളിവെടുപ്പ് നടത്തുകയും നേതാക്കളിൽ നിന്ന് വിവരങ്ങൾ തേടുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ സെഷനിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് പുറമേ ജില്ലയിൽ അടുത്തിടെ ഉയർന്ന പരാതികളും പരിശോധിക്കാനാണ് കമ്മിഷൻ തിരിച്ചെത്തിയത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്നും പരാതി നൽകിയവരിൽ നിന്നും വിവരങ്ങൾ തേടും. ഫോണിൽ അശ്ലീല ചിത്രങ്ങൾ സൂക്ഷിച്ചതിന് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ പി സോണയ്ക്കെതിരായ അന്വേഷണ കമ്മിഷൻ റിപ്പോർട്ടും ചർച്ചയായേക്കും.

What's Your Reaction?