തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു
മുംബൈ: തിങ്കള്‍, ചൊവ്വാ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദിയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയെ തുടർന്നാണ് സമരം മാറ്റിവെച്ചത്. ഈ മാസം 31 ന് വീണ്ടും ചര്‍ച്ച നടത്താനും ധാരണയായി. ബാങ്കുകളുടെ പ്രവൃത്തിദിവസം ആഴ്ചയിൽ അഞ്ച് ദിവസമാക്കുക എന്നതിനൊപ്പം ശമ്പള , പെൻഷൻ ആനുകൂല്യങ്ങളിൽ കാലാനുസൃതമായ വർധനവാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.

മുംബൈ: തിങ്കള്‍, ചൊവ്വാ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദിയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയെ തുടർന്നാണ് സമരം മാറ്റിവെച്ചത്.
ഈ മാസം 31 ന് വീണ്ടും ചര്‍ച്ച നടത്താനും ധാരണയായി. ബാങ്കുകളുടെ പ്രവൃത്തിദിവസം ആഴ്ചയിൽ അഞ്ച് ദിവസമാക്കുക എന്നതിനൊപ്പം ശമ്പള , പെൻഷൻ ആനുകൂല്യങ്ങളിൽ കാലാനുസൃതമായ വർധനവാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.
What's Your Reaction?






