കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനം: വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം: കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതീയമായ ആധിക്ഷേപത്തേയും വിദ്യാർഥികളുടെ സമരത്തേയും കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗ വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ജാതി അധിക്ഷേപം ഉൾപ്പെടെ കോട്ടയം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരേ ഉയർന്ന വിദ്യാർഥികളുടെ പരാതിയിൽ കഴന്പുണ്ടെന്ന റിപ്പോർട്ടാണു സമിതി സമർപ്പിച്ചതെന്നാണു വിവരം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സർക്കാരിന്റെ തുടർ നടപടി വൈകാതെയുണ്ടാകും. ജാതി അധിക്ഷേം ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് വിദ്യാർഥികൾ ഡയറക്ടർക്കെതിരെ ഉന്നയിച്ചത്. ഡയറക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർഥി സമരങ്ങൾ അതിരൂക്ഷമായി നടന്നു […]
തിരുവനന്തപുരം: കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതീയമായ ആധിക്ഷേപത്തേയും വിദ്യാർഥികളുടെ സമരത്തേയും കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗ വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ജാതി അധിക്ഷേപം ഉൾപ്പെടെ കോട്ടയം കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരേ ഉയർന്ന വിദ്യാർഥികളുടെ പരാതിയിൽ കഴന്പുണ്ടെന്ന റിപ്പോർട്ടാണു സമിതി സമർപ്പിച്ചതെന്നാണു വിവരം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സർക്കാരിന്റെ തുടർ നടപടി വൈകാതെയുണ്ടാകും.
ജാതി അധിക്ഷേം ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് വിദ്യാർഥികൾ ഡയറക്ടർക്കെതിരെ ഉന്നയിച്ചത്. ഡയറക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർഥി സമരങ്ങൾ അതിരൂക്ഷമായി നടന്നു വരികയാണ്. സമരത്തിന് സിനിമമേഖലയിൽ നിന്നുമുള്ള വലിയ പിന്തുണയുമുണ്ട്.
ഈ സാഹചര്യത്തിലാണ് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെയും മുൻ നിയമസഭ സെക്രട്ടറി എൻ.കെ. ജയകുമാറിന്റെയും നേതൃത്വത്തിൽ സംഭവം അന്വേഷിക്കാൻ രണ്ടംഗ കമ്മീഷനെ സർക്കാർ നിയോഗിച്ചത്.
കഴിഞ്ഞയാഴ്ച ഇവർ കോട്ടയത്തെത്തി വിദ്യാർഥികളിൽ നിന്നടക്കം വിവരങ്ങൾ ശേഖരിക്കുകയും ആരോപണവിധേയനായ ഡയറക്ടറിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
What's Your Reaction?