ഒളിച്ചുകളിച്ചത് ബംഗ്ലാദേശിൽ; 15 വയസ്സുകാരൻ എത്തിയത് മലേഷ്യയിൽ
കുട്ടികളായിരിക്കുമ്പോൾ എല്ലാവരും സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും ഒപ്പം ഒളിച്ചു കളിക്കാറുണ്ട്. സുരക്ഷിതമായി കളിക്കണമെന്ന് വീട്ടുകാർ എപ്പോഴും ഉപദേശിക്കാറുമുണ്ട്. എന്നാൽ ബംഗ്ലാദേശിൽ നിന്നുള്ള 15 വയസുകാരൻ ഒളിച്ചു കളിയുടെ അവസാനം എത്തിയത് മറ്റൊരു രാജ്യത്താണ്. 15 കാരനായ ഫാഹിം ജനുവരി 11 ന് ചിറ്റഗോംഗിൽ സുഹൃത്തുക്കൾക്കൊപ്പം ഒളിച്ചു കളിക്കുകയായിരുന്നു. കളിക്കുന്നതിനിടെ ഒളിക്കാൻ ഒരു കണ്ടെയ്നറിലാണ് കയറിയത്. പക്ഷേ, കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൻ അതിനുള്ളിൽ ഇരുന്ന് ഉറങ്ങിപ്പോയി. മലേഷ്യയിലേക്കുള്ള വാണിജ്യ കണ്ടെയ്നറായിരുന്നു അത്. ആറ് ദിവസത്തിനു ശേഷം മലേഷ്യയിൽ എത്തിയപ്പോഴാണ് കണ്ടെയ്നറിനുള്ളിൽ നിർജ്ജലീകരണം സംഭവിച്ച, വിശന്ന് തളർന്ന ഫാഹിമിനെ കണ്ടെത്തിയത്.

What's Your Reaction?