പാക്കിസ്ഥാനിൽ വീണ്ടും സ്ഫോടനം; ഒരു മരണം, ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്‍രികെ താലിബാൻ
ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ വീണ്ടും സ്ഫോടനം. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലാണ് വൻ ബോംബ് സ്ഫോടനമുണ്ടായത്. ഉച്ചയ്ക്ക് നടന്ന സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമമായ ഡോൺ ആണ് സ്ഫോടനത്തിന്‍റെ വാർത്ത പുറത്തുവിട്ടത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പോലീസ് ആസ്ഥാനത്തിനും ക്വറ്റ കന്‍റോൺമെന്‍റിന്‍റെ പ്രവേശന കവാടത്തിനും സമീപമാണ് സ്ഫോടനം നടന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തെഹ്‍രികെ താലിബാൻ ഏറ്റെടുത്തിട്ടുണ്ട്.

What's Your Reaction?