തൃശൂർ കോർപറേഷനില്‍ കൈയാങ്കളി; മേയറെ പ്രതിപക്ഷാംഗങ്ങള്‍ തടഞ്ഞുവെച്ചു

നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ സംഘർഷം. മേയർ എം.കെ വർഗീസിനെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞുവച്ചു. ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ഫയൽ ചർച്ചയ്ക്ക് സമർപ്പിക്കാത്തതിനെച്ചൊല്ലിയായിരുന്നു നഗരസഭയിലെ ഏറ്റുമുട്ടൽ. ബിനി ടൂറിസ്റ്റ് ഹോമിന്‍റെ നിർമ്മാണവും നടത്തിപ്പും കോർപ്പറേഷന്‍റെ നിയന്ത്രണത്തിലായിരുന്നു. എന്നാൽ അടുത്തിടെ കോർപ്പറേഷൻ അധികൃതർ കൗൺസിലിൽ ചർച്ച നടത്താതെ ബിനി ടൂറിസ്റ്റ് ഹോമിന്‍റെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തി. അറ്റകുറ്റപ്പണികൾക്കിടയിൽ ചില സ്വകാര്യ വ്യക്തികൾ ഇതിന്‍റെ ഭാഗങ്ങൾ പൊളിച്ചുമാറ്റി കൊണ്ടുപോവുകയും ചെയ്തു. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ബിനി ടൂറിസ്റ്റ് ഹോമിന്‍റെ സ്വത്തുക്കൾ കൊണ്ട് പോയവരെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഫയലുകളെക്കുറിച്ചും വ്യക്തത വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. വിഷയം തിങ്കളാഴ്ച കൗൺസിലിൽ ചർച്ചയ്ക്ക് എടുത്തിരുന്നു. എന്നാൽ ഇത് ചർച്ചയുടെ അവസാന അജണ്ടയായായിരുന്നു ഉൾപ്പെടുത്തിയത്. ചർച്ചയുടെ 96-ാമത്തെ അജണ്ടയായിരുന്നു ഇത്. രാവിലെ മുതൽ ചേർന്ന യോഗത്തിൽ പ്രതിപക്ഷം ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും ഭരണപക്ഷം പ്രതികരിച്ചില്ല. ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഉച്ചയ്ക്ക് ശേഷവും ചർച്ച നടക്കാത്തതിനെ തുടർന്നാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയത്. ഇതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.

Jan 31, 2023 - 08:00
 0

What's Your Reaction?

like

dislike

love

funny

angry

sad

wow