ശ്രീനിവാസൻ വധക്കേസിൽ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി
ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ അഭിഭാഷകർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കേസിന്‍റെ വിചാരണ നടക്കുന്ന മാവേലിക്കര കോടതി പരിസരത്ത് മതിയായ സുരക്ഷ ഒരുക്കണമെന്നും പൊലീസിനെ വിന്യസിക്കാനും സർക്കാരിന് നിർദേശമുണ്ട്. പ്രതികൾക്ക് അഭിഭാഷകരെ കണ്ടെത്തുന്നതിനായി വിചാരണ ആരംഭിക്കുന്നത് ഒരു മാസത്തേക്ക് മാറ്റിവയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം കോട്ടയത്തേക്ക് കേസിന്‍റെ വിചാരണ മാറ്റണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി.
 
What's Your Reaction?