ഝാർഖണ്ഡിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ 14 പേർ കൊല്ലപ്പെട്ടു
റാഞ്ചി: ഝാർഖണ്ഡിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ 14 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് കത്തിച്ചാമ്പലായത്. ഝാർഖണ്ഡിലെ ധൻബാദിലുള്ള ബഹുനില കെട്ടിടമാണ് അഗ്നിക്കിരയായത്. ധൻബാദിലെ ജോറാഫട്ടക് ഏരിയയിലുള്ള ആശീർവാദ് ടവറിൽ വൈകിട്ട് ആറ് മണിയോടെ തീപിടിക്കുകയായിരുന്നു. തലസ്ഥാന നഗരമായ റാഞ്ചിയിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് സംഭവം. പത്ത് സ്ത്രീകളും മൂന്ന് കുട്ടികളും ഒരു പുരുഷനും തീപിടിത്തത്തിൽ മരിച്ചതായി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് പോലീസും അഗ്നിശമന സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. അപ്പാർട്ട്‌മെന്റിനുള്ളിൽ നിരവധി പേർ […]
 
                                റാഞ്ചി: ഝാർഖണ്ഡിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തത്തിൽ 14 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് കത്തിച്ചാമ്പലായത്. ഝാർഖണ്ഡിലെ ധൻബാദിലുള്ള ബഹുനില കെട്ടിടമാണ് അഗ്നിക്കിരയായത്.
ധൻബാദിലെ ജോറാഫട്ടക് ഏരിയയിലുള്ള ആശീർവാദ് ടവറിൽ വൈകിട്ട് ആറ് മണിയോടെ തീപിടിക്കുകയായിരുന്നു. തലസ്ഥാന നഗരമായ റാഞ്ചിയിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് സംഭവം. പത്ത് സ്ത്രീകളും മൂന്ന് കുട്ടികളും ഒരു പുരുഷനും തീപിടിത്തത്തിൽ മരിച്ചതായി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് പോലീസും അഗ്നിശമന സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്.
അപ്പാർട്ട്‌മെന്റിനുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും വിലയിരുത്തലുണ്ട്. മുഖ്യമന്ത്രി ഹേമന്ത് സോറൻ അപകടത്തിൽ അനുശോചിച്ചു
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            