യുകെയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് അഞ്ജുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
യുകെയിലെ താമസസ്ഥലത്ത് ഭർത്താവ് കൊലപ്പെടുത്തിയ നഴ്സ് അഞ്ജുവിന്റെ കുടുംബത്തിന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ധനസഹായം കൈമാറി. ഇത്തിപ്പുഴയിലെ അഞ്ജുവിന്റെ വീട്ടിൽ നടന്ന ചടങ്ങിലാണ് അച്ഛൻ അറയ്ക്കൽ അശോകന് തുക നൽകിയത്. യുക്മ ചാരിറ്റി ഫൗണ്ടേഷൻ കെറ്ററിങ്ങിലെ മലയാളി അസോസിയേഷനും ചേർന്ന് അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച 28,72000 രൂപയാണ് കൈമാറിയത്. അഞ്ജു ജോലി ചെയ്ത കേറ്ററിംങ് ജനറൽ ആശുപത്രിയിൽ നിന്ന് കിട്ടേണ്ട അവകാശങ്ങൾ ലഭിക്കാൻ സർക്കാരിൽ ഇടപെടലുകൾ നടത്തുമെന്നും, യുക്മയുടേയും മലയാളി അസോസിയേഷന്റെയും, […]
 
                                യുകെയിലെ താമസസ്ഥലത്ത് ഭർത്താവ് കൊലപ്പെടുത്തിയ നഴ്സ് അഞ്ജുവിന്റെ കുടുംബത്തിന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ധനസഹായം കൈമാറി. ഇത്തിപ്പുഴയിലെ അഞ്ജുവിന്റെ വീട്ടിൽ നടന്ന ചടങ്ങിലാണ് അച്ഛൻ അറയ്ക്കൽ അശോകന് തുക നൽകിയത്. യുക്മ ചാരിറ്റി ഫൗണ്ടേഷൻ കെറ്ററിങ്ങിലെ മലയാളി അസോസിയേഷനും ചേർന്ന് അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച 28,72000 രൂപയാണ് കൈമാറിയത്. അഞ്ജു ജോലി ചെയ്ത കേറ്ററിംങ് ജനറൽ ആശുപത്രിയിൽ നിന്ന് കിട്ടേണ്ട അവകാശങ്ങൾ ലഭിക്കാൻ സർക്കാരിൽ ഇടപെടലുകൾ നടത്തുമെന്നും, യുക്മയുടേയും മലയാളി അസോസിയേഷന്റെയും, മാതൃകാപരമായ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കുവാൻ യുകെ മലയാളി സമൂഹം നൽകിയ 31338 പൗണ്ടിൽ മൃതദേഹങ്ങൾ പൊതുദർശനത്തിനും വയ്ക്കുന്നതിനുള്ള ചെലവും, മൃതദേഹത്തെ നാട്ടിലേക്ക് അനുഗമിച്ച മനോജിന്റെ വിമാന ടിക്കറ്റ് ഉൾപ്പെടെ ചെലവായ തുകയും കഴിഞ്ഞ് ബാക്കി തുകയാണ് കുടുംബത്തിന് ഇന്നലെ വൈക്കത്ത് വച്ച് മന്ത്രി കുടുംബത്തിന് കൈമാറിയത്.
കഴിഞ്ഞവർഷം ഡിസംബർ 15 നാണ് അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവർ കൊല്ലപ്പെട്ടത്. ഇന്ത്യൻ എംബസിയിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിനു ശേഷം മൃതദേഹങ്ങൾ ജനുവരി 14 ന് ഇത്തിപ്പുഴയിലെ വീട്ടിൽ എത്തിച്ച് സംസ്കരിച്ചിരുന്നു.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            