ചിന്താജെറോം ചങ്ങമ്പുഴയുടെ മകളെ സന്ദര്‍ശിച്ചു, അനുഗ്രഹം വാങ്ങി മടങ്ങി
തന്റെ ഗവേഷണ പ്രബന്ധത്തില്‍ ചങ്ങമ്പുഴയുടെ വാഴക്കുല എന്ന വിഖ്യാത കവിത വൈലോപ്പിള്ളിയുടേതാക്കി വിവാദം സൃഷ്ടിച്ച യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താജെറോം ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. മഹാകവിയുടെ മകള്‍ ലളിതയെയാണ് ചിന്താ ജെറോം ഇന്ന് സന്ദര്‍ശിച്ചത്. മനപ്പൂര്‍വ്വം ചെയ്തതല്ല, സാന്ദര്‍ഭികമായി സംഭവിച്ച പിഴവാണെന്നുമാണ് ചിന്ത ചങ്ങമ്പുഴയുടെ മകളോട് പറഞ്ഞത്. മഹാകവിയുടെ മകളുടെ അനുഗ്രഹവും വാങ്ങിയാണ് ചിന്ത ജെറോം വീട്ടില്‍ നിന്ന് മടങ്ങിയത് വാഴക്കുല വൈലോപ്പിള്ളിയുടെ കവിതയാണെന്ന തന്റെ പ്രബന്ധത്തിലെ പരാമര്‍ശം നോട്ടപ്പിഴവ് മാത്രമാണെന്നാണ് ചിന്ത ഇന്നലെ വിദീകരിച്ചത് കോപ്പിയടിയല്ല […]
തന്റെ ഗവേഷണ പ്രബന്ധത്തില്‍ ചങ്ങമ്പുഴയുടെ വാഴക്കുല എന്ന വിഖ്യാത കവിത വൈലോപ്പിള്ളിയുടേതാക്കി വിവാദം സൃഷ്ടിച്ച യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താജെറോം ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. മഹാകവിയുടെ മകള്‍ ലളിതയെയാണ് ചിന്താ ജെറോം ഇന്ന് സന്ദര്‍ശിച്ചത്. മനപ്പൂര്‍വ്വം ചെയ്തതല്ല, സാന്ദര്‍ഭികമായി സംഭവിച്ച പിഴവാണെന്നുമാണ് ചിന്ത ചങ്ങമ്പുഴയുടെ മകളോട് പറഞ്ഞത്. മഹാകവിയുടെ മകളുടെ അനുഗ്രഹവും വാങ്ങിയാണ് ചിന്ത ജെറോം വീട്ടില്‍ നിന്ന് മടങ്ങിയത്
വാഴക്കുല വൈലോപ്പിള്ളിയുടെ കവിതയാണെന്ന തന്റെ പ്രബന്ധത്തിലെ പരാമര്‍ശം നോട്ടപ്പിഴവ് മാത്രമാണെന്നാണ് ചിന്ത ഇന്നലെ വിദീകരിച്ചത് കോപ്പിയടിയല്ല മനുഷ്യ സഹജമായ തെറ്റായിരുന്നു അതെന്നും അവര്‍ പറഞ്ഞിരുന്നു. ഒരു നോട്ടപ്പിഴവിനെ പര്‍വ്വതീകരിക്കുകയും അതിന്റെ പേരില്‍ സ്ത്രീ വിരുദ്ധമായ പരാമര്‍ശം വരെ തനിക്കെതിരെ ഉണ്ടായെന്നും ചിന്ത കൂട്ടിച്ചേര്‍ത്തിരുന്നു.
പലയിടത്തു നിന്നും ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. എന്നാല്‍ കോപ്പിയടിച്ചട്ടില്ല. വിമര്‍ശനങ്ങളെല്ലാം തുറന്ന മനസ്സോടെ സ്വീകരിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച പിഴവ് പുസ്തകരൂപത്തിലാക്കുമ്പോള്‍ തിരുത്തുമെന്നും അവര്‍ വ്യക്തമാക്കുകയും ചെയ്തു. പിന്തുണയും കരുത്തും ആയി നിന്നിട്ടുള്ള ആളുകളെന്ന നിലയിലാണ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രബന്ധത്തില്‍ നന്ദി ഉള്‍പ്പെടുത്തിയതെന്നും ചിന്ത വിശദീകരിച്ചിരുന്നു.
What's Your Reaction?