പെഷവാർ സ്ഫോടനം; തീവ്രവാദികൾക്കെതിരെ നടപടിയെടുത്ത പോലീസുകാരോടുള്ള പ്രതികാരം
ഇസ്ലാമാബാദ് : പെഷവാറിലെ പള്ളിയിലുണ്ടായ സ്ഫോടനം പ്രതികാര നടപടിയെന്ന് പോലീസ് മേധാവി. ചാവേർ ആക്രമണത്തിൽ ഇമാം ഉൾപ്പെടെ നൂറിലധികം പേർ കൊല്ലപ്പെടുകയും 150 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടക്കുമ്പോൾ 400 ഓളം പോലീസ് ഉദ്യോഗസ്ഥർ പ്രാർത്ഥനയ്ക്കായി പള്ളിയിലുണ്ടായിരുന്നു. തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്നതിൽ പോലീസ് മുൻപന്തിയിലായതിനാലാണ് അവരെ ലക്ഷ്യമിടുന്നതെന്ന് സിറ്റി പോലീസ് മേധാവി മുഹമ്മദ് ഇജാസ് ഖാൻ പറഞ്ഞു. പോലീസ് സേനയെ തകർക്കുകയാണ് ഭീകരരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പള്ളിയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുകയും രക്ഷപ്പെടുത്താൻ കഴിയുന്നവരെ ആശുപത്രികളിൽ എത്തിക്കുകയും ചെയ്തതോടെ ചൊവ്വാഴ്ച രക്ഷാപ്രവർത്തനം അവസാനിച്ചു. 2021 ഓഗസ്റ്റിൽ താലിബാൻ കാബൂളിന്‍റെ നിയന്ത്രണം പിടിച്ചെടുത്തതിനുശേഷം, അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള പെഷവാറിനടുത്തുള്ള പ്രദേശങ്ങളിലെ സുരക്ഷാ ചെക്ക്പോസ്റ്റുകൾ ലക്ഷ്യമിട്ടുള്ള തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്ഥാൻ താലിബാനും ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പ്രാദേശിക വിഭാഗവും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പള്ളിയിലെ പ്രാർത്ഥനയ്ക്കിടെ മുൻ നിരയിലുണ്ടായിരുന്ന ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തെ തുടർന്ന് രാജ്യം അതീവ ജാഗ്രതയിലാണ്, ചെക്ക് പോസ്റ്റുകളിൽ സുരക്ഷ വർദ്ധിപ്പിക്കുകയും കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമാബാദിൽ കെട്ടിടങ്ങളിലും നഗര പ്രവേശന കവാടങ്ങളിലും സ്നൈപ്പർമാരെയും വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ നഗരത്തിലുടനീളമുള്ള ആശുപത്രികൾ നൽകുന്നുണ്ടെന്ന് പെഷവാർ പോലീസ് കമ്മീഷണർ റിയാസ് മെഹ്സൂദിനെ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്തു.

What's Your Reaction?