കേരളത്തോട് ക്രൂരമായ അവഗണന; വിമർശനവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം : കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ കേരളത്തോട് ചെയ്തത് ക്രൂരമായ അവഗണനയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രഖ്യാപനങ്ങൾ താഴെത്തട്ടിലുള്ളവർക്ക് ഗുണം ചെയ്യില്ലെന്നും കേന്ദ്ര പദ്ധതികൾക്കുള്ള തുക വെട്ടിക്കുറച്ചെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേയ്ക്ക് പുതിയ പദ്ധതികളില്ല. എയിംസ് പ്രഖ്യാപിച്ചിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയുടെ തുക കുറച്ചു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള തുക കഴിഞ്ഞ ബജറ്റിലെ 2.14 ലക്ഷം കോടിയിൽ നിന്ന് ഈ ബജറ്റിൽ 1.57 ലക്ഷം കോടി രൂപയായി കുറഞ്ഞു. കർഷകരിൽ നിന്ന് ധാന്യങ്ങൾ സംഭരിക്കുന്നതിനു പാരിതോഷികമായി നൽകുന്ന തുകയും കുറഞ്ഞു. ഇൻപുട്ട് അടിസ്ഥാനത്തിൽ നൽകിയ ഫലങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര പദ്ധതികൾക്ക് പണം കണ്ടെത്താനാണ് തീരുമാനം. കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിന്‍റെ നേട്ടങ്ങൾ ആരാണ് വിലയിരുത്തുന്നത് എന്നതാണ് ചോദ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിൻ്റെ പണം അനുവദിക്കുന്നതിൽ സംസ്ഥാനത്തോട് വലിയ അവഗണനയാണ് ഉണ്ടായിരിക്കുന്നത്. പല മേഖലകളിലും സംസ്ഥാനത്തിന്‍റെ വികസനമാണ് പണം കുറയാൻ കാരണമായി പറയുന്നത്. കേരളത്തേക്കാൾ ജനസംഖ്യ കുറവുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ ഫണ്ട് ലഭിക്കുന്നുണ്ട്. പദ്ധതികളുടെ പ്രയോജനം നോക്കി ഫണ്ട് നൽകുമെന്ന് പറഞ്ഞാണ് പുതിയ ചട്ടം കൊണ്ടുവരുന്നതെന്ന് വേണം കരുതാൻ. പഞ്ചായത്ത് തലത്തിൽ ഉൾപ്പെടെ സഹകരണ മേഖലയിലേക്ക് കേന്ദ്രം കടന്നുകയറുകയാണ്. സഹകരണ മേഖലയെയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ബഡ്ജറ്റിലെ പല പ്രഖ്യാപനങ്ങളും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്നും ധനമന്ത്രി പറഞ്ഞു.

Feb 2, 2023 - 07:46
 0

What's Your Reaction?

like

dislike

love

funny

angry

sad

wow