മൂന്ന് വയസുകാരിയെ ക്രൂരമായി മർദ്ദിച്ച് മുത്തശ്ശി; പിതാവ് അറസ്റ്റിൽ
തിരുവനന്തപുരം : മൂന്ന് വയസുകാരിക്ക് രക്ഷിതാക്കളുടെ ക്രൂരമർദ്ദനം. വർക്കല വെട്ടൂർ വലയൻ്റെകുഴിയിലാണ് സംഭവം. കുട്ടിയെ മുത്തശ്ശി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നാട്ടുകാർ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അങ്കണവാടിയിൽ പോകാൻ വിമുഖത കാണിച്ചതിനാണ് കുട്ടിയെ മർദ്ദിച്ചതെന്നാണ് വിവരം. അയൽവാസിയാണ് ഇത് ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തുടർന്ന് സാമൂഹിക പ്രവർത്തകനായ അനിൽ ചെറുന്നിയൂർ വർക്കല പോലീസിലും വർക്കല ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനും പരാതി നൽകി. അങ്കണവാടിയിൽ പോകാൻ കുട്ടിക്ക് താൽപ്പര്യമില്ലായിരുന്നു. കുട്ടിയെ അടുത്തുള്ള പ്ലേ സ്കൂളിൽ പ്രവേശിപ്പിച്ചിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. കുട്ടിയെ നിരന്തരം മർദ്ദിക്കുന്നത് കണ്ടതിനെ തുടർന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതെന്ന് അയൽവാസി പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ കുട്ടിയുടെ പിതാവും കുട്ടിയെ ക്രൂരമായി മർദ്ദിച്ചതായി അയൽവാസികൾ പറയുന്നു.
 
What's Your Reaction?