ഇടുക്കിയിലെ ശൈശവ വിവാഹം: 47കാരന് എതിരെ പോക്സോ കേസെടുത്തു, തിരച്ചില് തുടരുന്നു
മൂന്നാർ: ഇടമലക്കുടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച കേസില്‍ 47 വയസ്സുകാരനെതിരെ പോക്സോ കേസ്. കണ്ടത്തിക്കുടി സ്വദേശിയായ രാമനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. പതിനാറുകാരിയായ പെണ്‍കുട്ടി നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. ഒരാഴ്ച മുന്‍പായിരുന്നു ശൈശവ വിവാഹം. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വിവാഹം സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥരെത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതി ഒളിവില്‍ പോയി. സംസ്ഥാനത്തെ ആദ്യ ഗോത്ര പഞ്ചായത്താണ് ഇടമലക്കുടി. പ്രതി രാമൻ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. പെൺകുട്ടിയുടെ അമ്മയും രണ്ടാനച്ഛനും ചേർന്നാണു ഈ വിവാഹം നടത്തിയത്. വിവാഹത്തിന്റെ അടുത്ത ദിവസംതന്നെ അയൽവാസികൾ മൂന്നാർ പൊലീസിനെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ആദ്യ വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇയാളിൽനിന്നു പണം കൈപ്പറ്റിയതായും അയൽവാസികൾ പറയുന്നു. ലോക്ഡൗൺ കാലത്ത് ഇടുക്കിയിലെ തോട്ടം മേഖലയിൽ 7 ബാലവിവാഹങ്ങൾ നടന്നതായി സ്പെഷൽ ബ്രാഞ്ച് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുന്നയാളും വിവാഹത്തിനു നിർബന്ധിക്കുന്ന രക്ഷിതാക്കളും ചടങ്ങിനു കാർമികത്വം വഹിക്കുന്നയാളും കേസിൽ പ്രതികളാകുമെന്നു നിയമവിദഗ്ധർ പറയുന്നു. ബാലവിവാഹം ചെയ്യുന്ന വ്യക്തിക്കു 2 വർഷം വരെ കഠിനതടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. മാതാപിതാക്കൾക്കും ബാലവിവാഹമാണെന്ന് അറിഞ്ഞുകൊണ്ടു പങ്കെടുക്കുന്നവർക്കും 2 വർഷം വരെ കഠിന തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയുള്ള ശിക്ഷയോ ലഭിക്കാം.
മൂന്നാർ: ഇടമലക്കുടിയില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ വിവാഹം കഴിച്ച കേസില് 47 വയസ്സുകാരനെതിരെ പോക്സോ കേസ്. കണ്ടത്തിക്കുടി സ്വദേശിയായ രാമനായി പൊലീസ് തിരച്ചില് തുടരുകയാണ്. പതിനാറുകാരിയായ പെണ്കുട്ടി നിലവില് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. ഒരാഴ്ച മുന്പായിരുന്നു ശൈശവ വിവാഹം. രഹസ്യ വിവരം ലഭിച്ചതിനെ തുടര്ന്ന് സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര് നടത്തിയ അന്വേഷണത്തില് വിവാഹം സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥരെത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്ന്ന് പ്രതി ഒളിവില് പോയി.
സംസ്ഥാനത്തെ ആദ്യ ഗോത്ര പഞ്ചായത്താണ് ഇടമലക്കുടി. പ്രതി രാമൻ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. പെൺകുട്ടിയുടെ അമ്മയും രണ്ടാനച്ഛനും ചേർന്നാണു ഈ വിവാഹം നടത്തിയത്. വിവാഹത്തിന്റെ അടുത്ത ദിവസംതന്നെ അയൽവാസികൾ മൂന്നാർ പൊലീസിനെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ആദ്യ വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ ഇയാളിൽനിന്നു പണം കൈപ്പറ്റിയതായും അയൽവാസികൾ പറയുന്നു.
ലോക്ഡൗൺ കാലത്ത് ഇടുക്കിയിലെ തോട്ടം മേഖലയിൽ 7 ബാലവിവാഹങ്ങൾ നടന്നതായി സ്പെഷൽ ബ്രാഞ്ച് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുന്നയാളും വിവാഹത്തിനു നിർബന്ധിക്കുന്ന രക്ഷിതാക്കളും ചടങ്ങിനു കാർമികത്വം വഹിക്കുന്നയാളും കേസിൽ പ്രതികളാകുമെന്നു നിയമവിദഗ്ധർ പറയുന്നു. ബാലവിവാഹം ചെയ്യുന്ന വ്യക്തിക്കു 2 വർഷം വരെ കഠിനതടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. മാതാപിതാക്കൾക്കും ബാലവിവാഹമാണെന്ന് അറിഞ്ഞുകൊണ്ടു പങ്കെടുക്കുന്നവർക്കും 2 വർഷം വരെ കഠിന തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയുള്ള ശിക്ഷയോ ലഭിക്കാം.
What's Your Reaction?