യുഎഇ വീണ്ടും തണുക്കുന്നു; ഇന്നും നാളെയും മഴ മുന്നറിയിപ്പ്

യുഎഇയില്‍ ഇന്നും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു. പകല്‍ പൊതുവേ അന്തരീക്ഷം മേഘാവൃതമായിരിക്കും. പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും കടലിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സൗദി അറേബ്യയുടെ പല സ്ഥലങ്ങളിലും മഴ പെയ്‌തേക്കും. റിയാദ്, അല്‍ ജൗഫ്, ഖാസിം തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. […]

Jan 16, 2023 - 07:10
 0
യുഎഇ വീണ്ടും തണുക്കുന്നു; ഇന്നും നാളെയും മഴ മുന്നറിയിപ്പ്

യുഎഇയില്‍ ഇന്നും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു. പകല്‍ പൊതുവേ അന്തരീക്ഷം മേഘാവൃതമായിരിക്കും. പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും കടലിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സൗദി അറേബ്യയുടെ പല സ്ഥലങ്ങളിലും മഴ പെയ്‌തേക്കും. റിയാദ്, അല്‍ ജൗഫ്, ഖാസിം തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. മിക്കയിടങ്ങളിലും കനത്ത മഞ്ഞുവീഴ്ചയും ആലിപ്പഴ വര്‍ഷവും ഉണ്ടാകും.

അബുദാബിയില്‍ 16 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 17 ഡിഗ്രി സെല്‍ഷ്യസും പര്‍വത പ്രദേശങ്ങളില്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസും വീതം താപനില കുറഞ്ഞേക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow