ആപ്പിനെ പൂട്ടാനുറച്ച് മോദിയും ഷായും, മദ്യ അഴിമതിയില്‍ അരവിന്ദ് കെജ്‌രിവാളിന് പങ്കുണ്ടെന്ന് ഇ ഡി കോടതിയില്‍
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അരവിന്ദ് കെജ്‌രിവാളിനെയും മോദി- ഷാ സഖ്യം പൂട്ടുമെന്നുറപ്പായി. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അനുമതിയില്‍ മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിന് പങ്കുണ്ടന്ന് ചൂണ്ടിക്കാട്ടി എ്ന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കോടതിയില്‍ അനുബന്ധം സമര്‍പ്പിച്ചു. ഇത്തരത്തില്‍ സമാഹരിച്ച പണം ഗോവയിലെ തിരഞ്ഞെടപ്പ് പ്രചാരണത്തിന് എ എ പി ഉപയോഗിച്ചുവെന്നും ഇ ഡി കുറ്റപത്രത്തില്‍ പറയുന്നു. നൂറുകോടി രൂപയാണ് മദ്യനയവുമായി ബന്ധപ്പെട്ട് എ എ പി കമ്യുണിക്കേഷന്‍ ഇന്‍ ചാര്‍ജ്ജായ വിജയ് നായര്‍ വാങ്ങിയതെന്നാണ് ഇ ഡി പറയുന്നത്. […]
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അരവിന്ദ് കെജ്‌രിവാളിനെയും മോദി- ഷാ സഖ്യം പൂട്ടുമെന്നുറപ്പായി. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അനുമതിയില്‍ മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിന് പങ്കുണ്ടന്ന് ചൂണ്ടിക്കാട്ടി എ്ന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കോടതിയില്‍ അനുബന്ധം സമര്‍പ്പിച്ചു. ഇത്തരത്തില്‍ സമാഹരിച്ച പണം ഗോവയിലെ തിരഞ്ഞെടപ്പ് പ്രചാരണത്തിന് എ എ പി ഉപയോഗിച്ചുവെന്നും ഇ ഡി കുറ്റപത്രത്തില്‍ പറയുന്നു.
നൂറുകോടി രൂപയാണ് മദ്യനയവുമായി ബന്ധപ്പെട്ട് എ എ പി കമ്യുണിക്കേഷന്‍ ഇന്‍ ചാര്‍ജ്ജായ വിജയ് നായര്‍ വാങ്ങിയതെന്നാണ് ഇ ഡി പറയുന്നത്. കെജരിവാളിന് വേണ്ടി വിജയ് നായര്‍ തന്റെ ഫോണില്‍ നിന്ന സമീര്‍ മഹേന്ദ്രു എന്ന മദ്യക്കമ്പനിയുടമയെ വീഡിയോ കോള്‍ ചെയ്യുകയും കെജിരാവിളുമായി ഈ മദ്യക്കമ്പനി ഉടമ സംസാരിക്കുകയും ചെയ്തുവെന്നാണ് ഇ ഡി പറയുന്നത് . ലൈസന്‍സ് അുവദിക്കുന്നതിന്റെ കൈക്കൂലിയായി 100 കോടി രൂപ വിജയ് നായര്‍ ഇയാളില്‍ നിന്നും വാങ്ങിയെന്നും ഇ ഡി പറയുന്നു. ഈ പണമാണ് ഗോവയില്‍ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്.
‘വിജയ് നായര്‍ തന്റെ അടുത്തയാളാണെന്നും അയാളെ വിശ്വസിക്കാമെന്നും കെജരിവാള്‍ ഫോണിലൂടെ സമീര്‍ മഹേന്ദ്രുവിനോട് പറഞ്ഞതായും ഇ ഡി പറയുന്നു. മനീഷ് സിസോദിയയെ കൂടാതെ കെജരിവാളിനെ തന്നെ നേരിട്ടു കേസുമായി ബന്ധപ്പെടുത്തുന്ന കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
What's Your Reaction?