വോട്ടുപെട്ടി വിഷയം; 6 ജീവനക്കാര്‍ക്ക് ജില്ലാ കളക്ടറുടെ കാരണം കാണിക്കല്‍ നോട്ടിസ്
പെരിന്തൽമണ്ണ മണ്ഡലത്തിൽ സ്പെഷ്യൽ പോസ്റ്റൽ വോട്ടുകൾ അടങ്ങിയ പെട്ടി കാണാതായ സംഭവത്തിൽ ആറ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്. മലപ്പുറം സഹകരണ ജോയിന്‍റ് രജിസ്ട്രാർ ഓഫീസിലെയും പെരിന്തൽമണ്ണ സബ് ട്രഷറിയിലെയും ജീവനക്കാർക്ക് ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ നോട്ടീസ് നൽകി. മലപ്പുറം ജില്ലാ സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ ഓഫീസിൽ കണ്ടെത്തിയ പെട്ടി ഉൾപ്പെടെ മൂന്ന് പെട്ടികളിലായി സൂക്ഷിച്ച 348 വോട്ടുകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്‍റെ വിജയം ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥി കെപിഎം മുസ്തഫ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പെരിന്തൽമണ്ണ സബ് ട്രഷറി ഓഫീസിലെ ലോക്കറിൽ നിന്ന് കാണാതായ പെട്ടി മലപ്പുറം സഹകരണ സംഘം ജനറൽ ജോയിന്‍റ് രജിസ്ട്രാറുടെ ഓഫീസിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് സബ് കളക്ടർ ശ്രീധന്യ സുരേഷ് വ്യക്തമാക്കിയിരുന്നു. മുസ്തഫയുടെ ഹർജി പരിഗണിക്കുന്നതിന്‍റെ ഭാഗമായി പോസ്റ്റൽ വോട്ട് ബോക്സുകൾ ഹൈക്കോടതിയിലേക്ക് മാറ്റുമ്പോഴാണ് പെട്ടികളിലൊന്ന് കാണാതായത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

What's Your Reaction?