യുഎഇയിലെ യൂണിവേഴ്സിറ്റി പ്രവേശനത്തിന് എം സാറ്റ് പരീക്ഷ നിർബന്ധമെന്ന വ്യവസ്ഥ ഒഴിവാക്കി
യുഎഇയിലെ യൂണിവേഴ്സിറ്റി പ്രവേശനത്തിന് എം സാറ്റ് പരീക്ഷ നിർബന്ധമെന്ന വ്യവസ്ഥ ഒഴിവാക്കി. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം നിരവധി വിദ്യാർഥികൾക്കാണ് ഗുണം ചെയ്യുക. വിദ്യാഭ്യാസ മന്ത്രാലയം തന്നെയാണ് യുഎഇയിലെ യൂണിവേഴ്സിറ്റികളിലേക്കുളള പ്രവേശനത്തിനുളള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി അറിയിച്ചിരിക്കുന്നത്. പുതിയ തീരുമാന പ്രകാരം യു.എ.ഇയിലെ യൂണിവേഴ്സിറ്റികളിലെ പ്രവേശനത്തിന് വിദ്യാർഥികളുടെ നിലവാരം പരിശോധിക്കുന്നതിൻറെ ഭാഗമായി നടത്തുന്ന എമിറേറ്റ്സ് സ്റ്റാന്റേഡ്സ് ടെസ്റ്റ് അഥവാ എംസാറ്റ് പരീക്ഷ നിർബന്ധമായിരിക്കില്ല. തങ്ങളുടെ ഇഷ്ടത്തിനും അഭിരുചിക്കുമനുസരിച്ച് യൂണിവേഴ്സിറ്റികൾ തിരഞ്ഞെടുത്ത് പഠനം പൂർത്തിയാക്കാൻ വിദ്യാർഥികൾക്ക് ഇതുമൂലം […]
യുഎഇയിലെ യൂണിവേഴ്സിറ്റി പ്രവേശനത്തിന് എം സാറ്റ് പരീക്ഷ നിർബന്ധമെന്ന വ്യവസ്ഥ ഒഴിവാക്കി. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം നിരവധി വിദ്യാർഥികൾക്കാണ് ഗുണം ചെയ്യുക. വിദ്യാഭ്യാസ മന്ത്രാലയം തന്നെയാണ് യുഎഇയിലെ യൂണിവേഴ്സിറ്റികളിലേക്കുളള പ്രവേശനത്തിനുളള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി അറിയിച്ചിരിക്കുന്നത്. പുതിയ തീരുമാന പ്രകാരം യു.എ.ഇയിലെ യൂണിവേഴ്സിറ്റികളിലെ പ്രവേശനത്തിന് വിദ്യാർഥികളുടെ നിലവാരം പരിശോധിക്കുന്നതിൻറെ ഭാഗമായി നടത്തുന്ന എമിറേറ്റ്സ് സ്റ്റാന്റേഡ്സ് ടെസ്റ്റ് അഥവാ എംസാറ്റ് പരീക്ഷ നിർബന്ധമായിരിക്കില്ല. തങ്ങളുടെ ഇഷ്ടത്തിനും അഭിരുചിക്കുമനുസരിച്ച് യൂണിവേഴ്സിറ്റികൾ തിരഞ്ഞെടുത്ത് പഠനം പൂർത്തിയാക്കാൻ വിദ്യാർഥികൾക്ക് ഇതുമൂലം സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
നേരത്തെ എംസാറ്റ്പാസാകുന്നവർക്ക് മാത്രമായിരുന്നു സർവകലാശാല പ്രവേശനം അനുവദിച്ചിരുന്നത്. ഓൺലൈനായായിരുന്നു പരീക്ഷ നടത്തിയിരുന്നത്. പുതിയ നിർദേശം പ്രാബല്യത്തിലായതോടെ മറ്റ് വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് യു.എ.ഇ സർവകലാശാലകളിൽ പ്രവേശനം നേടാം. പ്രവാസികളുൾപ്പെടെയുളള നിരവധി വിദ്യാർഥികൾക്ക് പുതിയ തീരുമാനം ഗുണം ചെയ്യും.
What's Your Reaction?