യുഎസ് ജനപ്രതിനിധി സഭാ കമ്മിറ്റിയിലേക്ക് നാല് ഇന്ത്യൻ വംശജരെ നിയമിച്ചു
വാഷിംഗ്ടൺ: യുഎസ് ജനപ്രതിനിധി സഭയിലെ പ്രധാനപ്പെട്ട കമ്മിറ്റികളിലേക്ക് ഇന്ത്യൻ വംശജരായ നാല് ജനപ്രതിനിധികളെ നിയമിച്ചു. കുടിയേറ്റവുമായി ബന്ധപ്പെട്ട ജുഡീഷറി കമ്മിറ്റിയിൽ പ്രമീള ജയപാലനും ഇന്റലിജൻസ് കമ്മിറ്റിയിലേക്ക് അമി ബേറയും ചൈനീസ് തന്ത്രപ്രധാന മത്സര കമ്മിറ്റിയിലേക്കു രാജാ കൃഷ്ണമൂർത്തിയും ചൈനയുമായി ബന്ധപ്പെട്ട സാന്പത്തിക, സാങ്കേതിക വിദ്യ, സുരക്ഷാ കമ്മിറ്റിയിലേക്കു റോ ഖന്നയും നിയമിക്കപ്പെട്ടു. കുടിയേറ്റവുമായി ബന്ധപ്പെട്ട സബ്കമ്മിറ്റിയിൽ എത്തുന്ന ആദ്യ വിദേശിയാണ് പ്രമീള ജയ്പാലൻ. യുഎസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയും.നാലു പേരും ഡെമോക്രാറ്റിക് പാർട്ടി […]
വാഷിംഗ്ടൺ: യുഎസ് ജനപ്രതിനിധി സഭയിലെ പ്രധാനപ്പെട്ട കമ്മിറ്റികളിലേക്ക് ഇന്ത്യൻ വംശജരായ നാല് ജനപ്രതിനിധികളെ നിയമിച്ചു. കുടിയേറ്റവുമായി ബന്ധപ്പെട്ട ജുഡീഷറി കമ്മിറ്റിയിൽ പ്രമീള ജയപാലനും ഇന്റലിജൻസ് കമ്മിറ്റിയിലേക്ക് അമി ബേറയും ചൈനീസ് തന്ത്രപ്രധാന മത്സര കമ്മിറ്റിയിലേക്കു രാജാ കൃഷ്ണമൂർത്തിയും ചൈനയുമായി ബന്ധപ്പെട്ട സാന്പത്തിക, സാങ്കേതിക വിദ്യ, സുരക്ഷാ കമ്മിറ്റിയിലേക്കു റോ ഖന്നയും നിയമിക്കപ്പെട്ടു.
കുടിയേറ്റവുമായി ബന്ധപ്പെട്ട സബ്കമ്മിറ്റിയിൽ എത്തുന്ന ആദ്യ വിദേശിയാണ് പ്രമീള ജയ്പാലൻ. യുഎസ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയും.നാലു പേരും ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളാണ്.
What's Your Reaction?