എൻസോ ഇനി ചെൽസിയ്ക്ക് സ്വന്തം; എറിക്സണ് പകരം സാബിസ്റ്റര്‍ യുണൈറ്റഡില്‍
ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാറി എൻസോ. ബെന്‍ഫിക്കയില്‍ നിന്ന് റെക്കോർഡ് തുകയ്ക്കാണ് എൻസോയെ ചെൽസി സ്വന്തമാക്കിയത്. 107 ബില്ല്യൺ ഡോളർ, ഏകദേശം 949 കോടി രൂപ മുടക്കിയാണ് ചെൽസി ഈ മിന്നും താരത്തെ സ്വന്തമാക്കിയത്. 2031 വരെയാണ് എൻസോയുമായുള്ള ചെൽസിയുടെ കരാർ കാലാവധി. ബയേൺ മ്യൂണിക്ക് മധ്യനിരതാരം മാഴ്സൽ സാബിസ്റ്ററിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി. ലോൺ അടിസ്ഥാനത്തിലാണ് താരം ഓൾഡ് ട്രാഫോർഡിൽ എത്തുന്നത്. പരിക്കിനെ തുടർന്ന് മൂന്ന് മാസത്തെ വിശ്രമത്തിലാണ് എറിക്സൺ. എറിക്സണ് പകരമായാണ് സാബിസ്റ്റർ എത്തിയത്. സാബിസ്റ്ററിനായി യുണൈറ്റഡ് ഏകദേശം 120 കോടി രൂപയാണ് ചെലവഴിച്ചത്.

What's Your Reaction?