പരിശോധിക്കാതെ ഹെൽത്ത് കാർഡ് നല്കിയത് സമൂഹത്തിനോട് ചെയ്ത ദ്രോഹമെന്ന് വീണാ ജോർജ്

തിരുവനന്തപുരം : ഹെൽത്ത് കാർഡ് വിതരണത്തിൽ വീഴ്ചയുണ്ടായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് കാർഡ് ഡിജിറ്റലാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ഡിഎംഒമാർക്ക് നിർദേശവും നൽകിയിട്ടുണ്ട്. ഡോക്ടർ ചെയ്തത് സമൂഹത്തിനോടുള്ള ദ്രോഹമെന്നും മന്ത്രി പറഞ്ഞു. പരിശോധന പോലും നടത്താതെ പണം വാങ്ങി സർക്കാർ ഡോക്ടർ ഹെൽത്ത് കാർഡ് നൽകുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. പരിശോധിക്കാതെ ഹെൽത്ത് കാർഡ് നല്കിയ തിരുവനന്തപുരം ജനറൽ ആശുപത്രി ആർഎംഒ ഡോ.അമിത് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു.

Feb 3, 2023 - 07:02
 0

What's Your Reaction?

like

dislike

love

funny

angry

sad

wow