ഉപരാഷ്‌ട്രപതിയുടെ പ്രസ്‌താവന പ്രതിഷേധാർഹം: ലോയേഴ്‌സ് യൂണിയൻ
ന്യൂഡൽഹി> ഭരണഘടനയുടെയും ജുഡീഷ്യൽ പരിശോധനയുടെയും അടിസ്ഥാനഘടനയ്ക്കെതിരെ ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കർ നടത്തിയ പ്രസ്താവനയിൽ അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ ശക്തിയായി പ്രതിഷേധിച്ചു. ജനാധിപത്യം എന്നത് പാർലമെന്റിന്റെയോ സർക്കാരിന്റെയോ ജുഡീഷ്യറിയുടെയോ ആധിപത്യമല്ല, ജനങ്ങളുടെ ആധിപത്യമാണ്. നിയമനിർമാണ സഭയ്ക്ക് ആധിപത്യം നൽകുന്നത് ഭൂരിപക്ഷത്തിന്റെ ഭീകരവാഴ്ചയ്ക്കും ഏകാധിപത്യത്തിനും ഫാസിസത്തിനും കാരണമാകും. ഭരണഘടനപരമായ കോടതികൾക്ക് അതുകൊണ്ട് ജുഡീഷ്യൽ പരിശോധന നടത്താൻ അധികാരമുണ്ട്. പാർലമെന്റും നിയമസഭകളും പാസാക്കുന്ന നിയമങ്ങളും സർക്കാരുകളുടെ നടപടികളും ഭരണഘടനപരമായ പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതികൾക്ക് കഴിയും. അധികാര വിഭജനം സംബന്ധിച്ച ഭരണഘടന സങ്കൽപം ഇതാണ്. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ അട്ടിമറിച്ച് ഫാസിസ്റ്റ് സ്വഭാവമുള്ള ഹിന്ദുത്വ ഭരണഘടന കൊണ്ടുവരാനുള്ള ഹീനമായ ഗൂഢാലോചനയുടെ ഭാഗമാണ് ജുഡീഷ്യൽ പരിശോധനയ്ക്ക് എതിരായ ആക്രമണമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി പി വി സുരേന്ദ്രനാഥ് പ്രസ്താവനയിൽ പറഞ്ഞു.
ന്യൂഡൽഹി> ഭരണഘടനയുടെയും ജുഡീഷ്യൽ പരിശോധനയുടെയും അടിസ്ഥാനഘടനയ്ക്കെതിരെ ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കർ നടത്തിയ പ്രസ്താവനയിൽ അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ ശക്തിയായി പ്രതിഷേധിച്ചു. ജനാധിപത്യം എന്നത് പാർലമെന്റിന്റെയോ സർക്കാരിന്റെയോ ജുഡീഷ്യറിയുടെയോ ആധിപത്യമല്ല, ജനങ്ങളുടെ ആധിപത്യമാണ്. നിയമനിർമാണ സഭയ്ക്ക് ആധിപത്യം നൽകുന്നത് ഭൂരിപക്ഷത്തിന്റെ ഭീകരവാഴ്ചയ്ക്കും ഏകാധിപത്യത്തിനും ഫാസിസത്തിനും കാരണമാകും. ഭരണഘടനപരമായ കോടതികൾക്ക് അതുകൊണ്ട് ജുഡീഷ്യൽ പരിശോധന നടത്താൻ അധികാരമുണ്ട്.
പാർലമെന്റും നിയമസഭകളും പാസാക്കുന്ന നിയമങ്ങളും സർക്കാരുകളുടെ നടപടികളും ഭരണഘടനപരമായ പരിശോധനയ്ക്ക് വിധേയമാക്കാൻ കോടതികൾക്ക് കഴിയും. അധികാര വിഭജനം സംബന്ധിച്ച ഭരണഘടന സങ്കൽപം ഇതാണ്. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ അട്ടിമറിച്ച് ഫാസിസ്റ്റ് സ്വഭാവമുള്ള ഹിന്ദുത്വ ഭരണഘടന കൊണ്ടുവരാനുള്ള ഹീനമായ ഗൂഢാലോചനയുടെ ഭാഗമാണ് ജുഡീഷ്യൽ പരിശോധനയ്ക്ക് എതിരായ ആക്രമണമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി പി വി സുരേന്ദ്രനാഥ് പ്രസ്താവനയിൽ പറഞ്ഞു.
What's Your Reaction?