പെട്രോൾ പമ്പ് കോഴ വിവാദം; ബി.ജെ.പി. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് രാജിവെച്ചു
പേരാമ്പ്ര : പെട്രോൾ പമ്പ് നിർമാണം തുടങ്ങാൻ പാർട്ടി പ്രവർത്തകനായ പമ്പ് ഉടമയിൽനിന്ന് പണം വാങ്ങിയെന്ന ആരോപണം നേരിട്ട ബി.ജെ.പി. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് ഭാരവാഹിസ്ഥാനം രാജിവെച്ചു. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു രാജിപ്രഖ്യാപനം. പൊതുജനമധ്യത്തിലും പാർട്ടിപ്രവർത്തകരിലും അവമതിപ്പുണ്ടാക്കാൻ സാമൂഹികമാധ്യമത്തിലൂടെ ഒരുവിഭാഗം ബോധപൂർവം ശ്രമിക്കുന്നതിനാലാണ് രാജിയെന്നാണ് രജീഷ് വ്യക്തമാക്കിയത്. രാജിക്കത്ത് ജില്ലാപ്രസിഡന്റ് വി.കെ. സജീവന് കൈമാറി. കഴിഞ്ഞമാസം 10-ന് നടന്ന ബി.ജെ.പി. പേരാമ്പ്ര മണ്ഡലം നേതൃയോഗത്തിൽ, ആരോപണവുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായിരുന്നു. ഇതോടെയാണ് വിവരം പുറത്തായത്. സംഭവം സംസ്ഥാനതലത്തിൽ പാർട്ടിക്ക് വലിയ നാണക്കേടാവുകയും ചെയ്തു. പ്രശ്നത്തിൽ മണ്ഡലം ഭാരവാഹികളായ കെ. രാഘവൻ, ശ്രീജിത്ത് എന്നിവരെ സസ്പെൻഡ്‌ ചെയ്യാനും യോഗത്തിൽ സംഘർഷമുണ്ടാക്കിയതിന് അഞ്ചുപേരെ പാർട്ടിയിൽനിന്ന് പുറത്താക്കാനും ബി.ജെ.പി. ജില്ലാ കോർകമ്മിറ്റി യോഗം കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. എന്നാൽ കെ.കെ. രജീഷിനെതിരേ നടപടിയുണ്ടായിരുന്നില്ല. മണ്ഡലം പ്രസിഡന്റിനെ മാത്രം സംരക്ഷിച്ചതിനെതിരേ പാർട്ടിക്കകത്ത് ഒരുവിഭാഗം രംഗത്തെത്തുകയും ചെയ്തു. ഇതിനുശേഷം ജനുവരി 30, 31 തീയതികളിൽ ബി.ജെ.പി. മണ്ഡലം പദയാത്ര തീരുമാനിച്ച് പോസ്റ്ററടിച്ച് പ്രചാരണം നടത്തിയിരുന്നു. എന്നാൽ ഇത് മാറ്റിവെക്കേണ്ടിവന്നു. ഇതിന്റെ തുടർച്ചയായാണ് രാജിപ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്. കല്ലോട് പെട്രോൾ പമ്പ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പാർട്ടിപ്രവർത്തകനായ പ്രജീഷിന്റെ കൈയിൽനിന്ന് തന്നെ പണം വാങ്ങിയെന്നായിരുന്നു പരാതി. 1.10 ലക്ഷംരൂപ നൽകിയിട്ടും ഒന്നരലക്ഷം രൂപകൂടി വീണ്ടും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി പണി തടസ്സപ്പെടുത്തിയെന്നാണ് പ്രജീഷ് വെളിപ്പെടുത്തിയത്. പമ്പ് തുടങ്ങുന്ന സ്ഥലത്ത് മണ്ണിടിച്ചതിന്റെ പേരിലാണ് പണമാവശ്യപ്പെട്ടതെന്നായിരുന്നു പരാതി. അതേസമയം കൃത്യമായി തിരക്കഥ ഉണ്ടാക്കി തന്നെയും പാർട്ടിയെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നതെന്നാണ് രജീഷ് രാജിക്കുറിപ്പിൽ പറയുന്നത്. പരാതിയുമായി ബന്ധപ്പെട്ട് നൽകിയ വിശദീകരണം സംഘടനയ്ക്ക് ബോധ്യപ്പെട്ടതാണെന്നും ചുമതലയിൽനിന്ന് ഒഴിവാക്കാൻ നേരത്തെ തന്നെ ആവശ്യപ്പെട്ടതുപ്രകാരമാണ് രാജിയെന്നുമാണ് ഇതിൽ പറയുന്നത്.
പേരാമ്പ്ര : പെട്രോൾ പമ്പ് നിർമാണം തുടങ്ങാൻ പാർട്ടി പ്രവർത്തകനായ പമ്പ് ഉടമയിൽനിന്ന് പണം വാങ്ങിയെന്ന ആരോപണം നേരിട്ട ബി.ജെ.പി. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ് ഭാരവാഹിസ്ഥാനം രാജിവെച്ചു. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു രാജിപ്രഖ്യാപനം. പൊതുജനമധ്യത്തിലും പാർട്ടിപ്രവർത്തകരിലും അവമതിപ്പുണ്ടാക്കാൻ സാമൂഹികമാധ്യമത്തിലൂടെ ഒരുവിഭാഗം ബോധപൂർവം ശ്രമിക്കുന്നതിനാലാണ് രാജിയെന്നാണ് രജീഷ് വ്യക്തമാക്കിയത്. രാജിക്കത്ത് ജില്ലാപ്രസിഡന്റ് വി.കെ. സജീവന് കൈമാറി. കഴിഞ്ഞമാസം 10-ന് നടന്ന ബി.ജെ.പി. പേരാമ്പ്ര മണ്ഡലം നേതൃയോഗത്തിൽ, ആരോപണവുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായിരുന്നു. ഇതോടെയാണ് വിവരം പുറത്തായത്. സംഭവം സംസ്ഥാനതലത്തിൽ പാർട്ടിക്ക് വലിയ നാണക്കേടാവുകയും ചെയ്തു.
പ്രശ്നത്തിൽ മണ്ഡലം ഭാരവാഹികളായ കെ. രാഘവൻ, ശ്രീജിത്ത് എന്നിവരെ സസ്പെൻഡ് ചെയ്യാനും യോഗത്തിൽ സംഘർഷമുണ്ടാക്കിയതിന് അഞ്ചുപേരെ പാർട്ടിയിൽനിന്ന് പുറത്താക്കാനും ബി.ജെ.പി. ജില്ലാ കോർകമ്മിറ്റി യോഗം കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. എന്നാൽ കെ.കെ. രജീഷിനെതിരേ നടപടിയുണ്ടായിരുന്നില്ല. മണ്ഡലം പ്രസിഡന്റിനെ മാത്രം സംരക്ഷിച്ചതിനെതിരേ പാർട്ടിക്കകത്ത് ഒരുവിഭാഗം രംഗത്തെത്തുകയും ചെയ്തു. ഇതിനുശേഷം ജനുവരി 30, 31 തീയതികളിൽ ബി.ജെ.പി. മണ്ഡലം പദയാത്ര തീരുമാനിച്ച് പോസ്റ്ററടിച്ച് പ്രചാരണം നടത്തിയിരുന്നു. എന്നാൽ ഇത് മാറ്റിവെക്കേണ്ടിവന്നു. ഇതിന്റെ തുടർച്ചയായാണ് രാജിപ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്.
കല്ലോട് പെട്രോൾ പമ്പ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പാർട്ടിപ്രവർത്തകനായ പ്രജീഷിന്റെ കൈയിൽനിന്ന് തന്നെ പണം വാങ്ങിയെന്നായിരുന്നു പരാതി. 1.10 ലക്ഷംരൂപ നൽകിയിട്ടും ഒന്നരലക്ഷം രൂപകൂടി വീണ്ടും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി പണി തടസ്സപ്പെടുത്തിയെന്നാണ് പ്രജീഷ് വെളിപ്പെടുത്തിയത്. പമ്പ് തുടങ്ങുന്ന സ്ഥലത്ത് മണ്ണിടിച്ചതിന്റെ പേരിലാണ് പണമാവശ്യപ്പെട്ടതെന്നായിരുന്നു പരാതി.
അതേസമയം കൃത്യമായി തിരക്കഥ ഉണ്ടാക്കി തന്നെയും പാർട്ടിയെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നതെന്നാണ് രജീഷ് രാജിക്കുറിപ്പിൽ പറയുന്നത്. പരാതിയുമായി ബന്ധപ്പെട്ട് നൽകിയ വിശദീകരണം സംഘടനയ്ക്ക് ബോധ്യപ്പെട്ടതാണെന്നും ചുമതലയിൽനിന്ന് ഒഴിവാക്കാൻ നേരത്തെ തന്നെ ആവശ്യപ്പെട്ടതുപ്രകാരമാണ് രാജിയെന്നുമാണ് ഇതിൽ പറയുന്നത്.
What's Your Reaction?