‘വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരും മനുഷ്യർ'; ഓർക്കണമെന്ന് ഹൈക്കോടതി
കൊച്ചി : വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈക്കോടതി. കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ട പ്രകാരം ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ രണ്ട് വർഷത്തെ സമയം അനുവദിക്കാനാവില്ല. ആദ്യം കുറച്ച് ആനുകൂല്യങ്ങളെങ്കിലും നൽകണമെന്നും അതിന് ശേഷം സാവകാശം തേടാനും കോടതി നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ ആറ് മാസത്തെ സമയം അനുവദിക്കാമെന്നും കോടതി വാക്കാൽ വ്യക്തമാക്കി. അതിനുശേഷവും ആവശ്യമെങ്കിൽ കൂടുതൽ കാലാവധി നീട്ടാമെന്നും കോടതി വ്യക്തമാക്കി. വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ കാലതാമസമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ പരാമർശം. ഇവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാതിരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് മനുഷ്യാവകാശ ലംഘനത്തിന്‍റെ വിഷയം കൂടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് സീനിയോറിറ്റി പ്രകാരം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. കേസ് ഈ മാസം 12ന് വീണ്ടും പരിഗണിക്കും. കെ.എസ്.ആർ.ടി.സിയുടെ പുതിയ പ്രൊപ്പോസൽ ഈ ഘട്ടത്തിൽ കോടതി പരിഗണിക്കും.

What's Your Reaction?