ചിലിയിൽ കാട്ടുതീ പടർന്നുപിടിച്ച് 23 പേർ മരിച്ചു
സാന്റിയാഗോ: അത്യുഷ്ണ തരംഗത്തിൽ വലയുന്ന ചിലിയിൽ കാട്ടുതീ പടർന്നുപിടിച്ച് 23 പേർ മരിച്ചു. 979 പേർക്ക് പരിക്കേറ്റപ്പോൾ ആയിരക്കണക്കിന് ആളുകൾക്ക് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടിവന്നു. പസിഫിക്ക് തീരത്തോട് ചേർന്നുള്ള ബയോബിയോ, നുബ്ലേ, അരൗക്കാനിയ മേഖലകളിലാണ് അഗ്നിബാധ വ്യാപകനാശം സൃഷ്ടിച്ചത്. 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില തുടരുന്നതിനാൽ തീ പൂർണമായും അണയ്ക്കാനുള്ള അധികൃതരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു. ശനിയാഴ്ച മാത്രം 16 സ്ഥലങ്ങളിലാണ് തീപിടിത്തം ഉണ്ടായത്. 90,000 ഏക്കർ സ്ഥലത്ത് തീ പടർന്നുപിടിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. വനമേഖലയ്ക്ക് സമീപം […]
സാന്റിയാഗോ: അത്യുഷ്ണ തരംഗത്തിൽ വലയുന്ന ചിലിയിൽ കാട്ടുതീ പടർന്നുപിടിച്ച് 23 പേർ മരിച്ചു. 979 പേർക്ക് പരിക്കേറ്റപ്പോൾ ആയിരക്കണക്കിന് ആളുകൾക്ക് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടിവന്നു.
പസിഫിക്ക് തീരത്തോട് ചേർന്നുള്ള ബയോബിയോ, നുബ്ലേ, അരൗക്കാനിയ മേഖലകളിലാണ് അഗ്നിബാധ വ്യാപകനാശം സൃഷ്ടിച്ചത്. 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില തുടരുന്നതിനാൽ തീ പൂർണമായും അണയ്ക്കാനുള്ള അധികൃതരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു.
ശനിയാഴ്ച മാത്രം 16 സ്ഥലങ്ങളിലാണ് തീപിടിത്തം ഉണ്ടായത്. 90,000 ഏക്കർ സ്ഥലത്ത് തീ പടർന്നുപിടിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. വനമേഖലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ആപ്പിൾ, മുന്തിരിത്തോട്ടങ്ങളിലും അഗ്നിബാധ നാശം വിതച്ചു.
അഗ്നിബാധ നിയന്ത്രിക്കാനായി അമേരിക്ക, അർജന്റീന, ഇക്വഡോർ, വെനെസ്വേല തുടങ്ങിയ അയൽരാജ്യങ്ങളോട് സഹായം അഭ്യർഥിച്ചതായും രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടക്കുന്നതായും അധികൃതർ അറിയിച്ചു.
What's Your Reaction?